എഴുത്തോല പഠനകേന്ദ്രം കേരളപ്പിറവി ദിനാഘോഷം
text_fieldsഅബഹയിൽ നടന്ന കേരളപ്പിറവി ദിനാഘോഷ ചടങ്ങിൽ ധ്വനി ശരത്തിനെ ആദരിച്ചപ്പോൾ
അബഹ: മലയാളം മിഷൻ സൗദി ചാപ്റ്റർ അബഹ, നജ്റാൻ മേഖല എഴുത്തോല പഠന കേന്ദ്രവും പ്രതിഭ സംസ്കാരിക വേദിയും സനാബൽ ഇൻറർനാഷനൽ സ്കൂളും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രവർത്തക സമിതി അംഗവും അബഹ മേഖല കോഡിനേറ്ററുമായ ഷാനവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിഭ സംസ്കാരിക വേദി പ്രസിഡന്റ് സജീവ് കടകശ്ശേരി അധ്യക്ഷത വഹിച്ചു. സനാബൽ സ്കൂൾ പ്രിൻസിപ്പൽ അനോജ് ചാക്കോ കേരളപ്പിറവി ദിന സന്ദേശം നൽകി.
മലയാളം മിഷൻ സൗദി ചാപ്റ്റർ ജനറൽ കൗൺസിൽ അംഗം അനിൽ രാമചന്ദ്രൻ ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിഭ സാംസ്കാരിക വേദി പ്രതിനിധി ആഷീർ, ബിജു ജോർജ്, രക്ഷകർത്താ പ്രതിനിധി ശ്രീരാജ്, ശ്യാം ലാൽ, സ്കൂൾ മാനേജർ സെൽവരാജ്, ഐ.സി.എഫ് പ്രതിനിധി ഉസ്താദ് ഇർഷാദ് ലത്തീഫി, ഒ.ഐ.സി.സി പ്രതിനിധി ഷാക്കിർ തുടങ്ങിയവർ ആശംസ നേർന്നു. എഴുത്തോല പഠന കേന്ദ്രം അധ്യാപികമാരായ ഷിഫ്ന 'മലയാളഭാഷ, ഉല്പത്തിയും വികാസവും' എന്ന വിഷയത്തിൽ സംസാരിക്കുകയും രമ്യ കവിത ആലപിക്കുകയും ചെയ്തു.
ധ്വനി ശരത് കവിത ആലപിച്ചു. അവർക്കു പഠന കേന്ദ്രം ഉപഹാരം നൽകി. ഷാനവാസ് പ്രശംസപത്രം നൽകി അനുമോദിച്ചു. കുട്ടികൾക്കായി കേരളീയം ചോദ്യോത്തര പരിപാടി നടന്നു.
കേരളത്തിന്റെ 14 ജില്ലകളെ പാട്ടിലൂടെ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാതാപിതാക്കൾക്കായി ഒരു മിനിറ്റ് മലയാളത്തിൽ മാത്രം സംസാരിക്കൽ മത്സരം നടത്തി. നെൽസൺ എം ജോസ് സ്വാഗതവും പ്രതിഭ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി ആദർശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

