Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി അറേബ്യയിൽ അതിശക്തമായ ചൂടും പൊടിക്കാറ്റും തുടരും

text_fields
bookmark_border
വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
സൗദി അറേബ്യയിൽ അതിശക്തമായ ചൂടും പൊടിക്കാറ്റും തുടരും
cancel

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലുമുള്ള വിവിധ പ്രദേശങ്ങളിൽ കടുത്ത ചൂട് തുടരുമെന്നും താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേ​​ന്ദ്രം അറിയിച്ചു. രാജ്യത്തി​െൻറ വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

പ്രധാന നഗരങ്ങളിൽ റിയാദിൽ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമ്പോൾ, മക്കയിൽ 47 ഡിഗ്രി സെൽഷ്യസും ദമ്മാമിൽ 48 ഡിഗ്രി സെൽഷ്യസും വരെ ഉയരും. മദീന, ജിദ്ദ നഗരങ്ങളിൽ യഥാക്രമം 45 ഡിഗ്രി സെൽഷ്യസും 44 ഡിഗ്രി സെൽഷ്യസുമായിരിക്കും ഉയർന്ന താപനില. രാജ്യത്തി​െൻറ തെക്കുപടിഞ്ഞാറൻ നഗരങ്ങളായ അബഹയിൽ 32 ഡിഗ്രി സെൽഷ്യസും അൽ ബാഹയിൽ 31 ഡിഗ്രി സെൽഷ്യസും ജീസാനിൽ 38 ഡിഗ്രി സെൽഷ്യസും നജ്റാനിൽ 39 ഡിഗ്രി സെൽഷ്യസും താപനില അനുഭവപ്പെടും.

ഈ നാല് നഗരങ്ങളിലും മഴക്ക് സാധ്യതയുള്ള മേഘാവൃതമായ അന്തരീക്ഷമായിരിക്കും. അതേസമയം, ഖുൻഫുദ മുതൽ ജീസാൻ വരെയുള്ള തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിലായിരിക്കും. റിയാദ്, മക്ക, മദീന, വടക്കൻ അതിർത്തി പ്രവിശ്യ, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, ഖസീം എന്നീ മേഖലകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഇതി​െൻറ തെക്കൻ ഭാഗങ്ങളിലും ജീസാൻ മേഖലയിലും ഇടിമിന്നലോടുകൂടിയ മഴ മേഘങ്ങൾ രൂപപ്പെടാൻ ഇടയുണ്ടെന്നും നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സൗദി അറേബ്യയിൽ അതിശക്തമായ ചൂടും പൊടിക്കാറ്റും തുടരും
Next Story