സൗദിയിൽ ബിസിനസ് ഓഡിറ്റിങ്ങുകൾ കരുതലോടെ വേണമെന്ന് വിദഗ്ധർ
text_fieldsജിദ്ദ: സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്കും നിക്ഷേപകർക്കും കഴിഞ്ഞ ഒരുവർഷത്തെ കണക്കുകൾ ഓഡിറ്റിങ്ങിന് വിധേയമാക്കി സമർപ്പിക്കാൻ സൗദി സകാത്ത് ആൻഡ് ടാക്സ് വിഭാഗത്തിൽനിന്ന് അറിയിപ്പുകൾ ലഭിച്ചുതുടങ്ങി. കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടത്. കണക്കുകൾ സമർപ്പിക്കാൻ ഏപ്രില്‍ 30 വരെ സൗദി സകാത്ത് ആൻഡ് ടാക്സ് സമയം അനുവദിച്ചിട്ടുണ്ട്.
നിരവധി പ്രവാസികളാണ് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നിക്ഷേപക ലൈസൻസ് എടുത്ത് തങ്ങളുടെ ബിസിനസ് സ്വന്തം പേരിലാക്കിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇത്തരത്തിൽ ലൈസൻസ് നേടിയവരുടെ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്വദേശികളുടെ സ്പോൺസർഷിപ്പിൽ ബിസിനസുകൾ ചെയ്തുകൊണ്ടിരുന്നവർ അവ സ്വന്തം പേരിലേക്ക് നിയമപരമാക്കി മാറ്റിയതാണ് ലൈസൻസ് വര്‍ധനവിന് കാരണം.
സൗദി സർക്കാർ അംഗീകരിച്ച അക്കൗണ്ടിങ് സ്റ്റാന്റേഡ് പ്രകാരമായിരിക്കണം ഇത്തരം സ്ഥാപനങ്ങളുടെ കണക്കുകൾ സകാത്ത് ആൻഡ് ടാക്സ് വിഭാഗത്തിന് സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ സമർപ്പിക്കുന്ന കണക്കുകളിൽ പിന്നീട് എന്തെങ്കിലും പാകപ്പിഴകൾ അധികൃതർ കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്ക് ഭീമമായ ഫൈനുകൾ അടക്കേണ്ടിവരും. സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങുകൾ വളരെക്കുറഞ്ഞ ചെലവിൽ ചെയ്തുകൊടുക്കുന്ന ധാരാളംപേർ ഇന്ന് രംഗത്തുണ്ട്.
എന്നാൽ, ഇവരിൽ ഭൂരിഭാഗം പേർക്കും ഇത്തരം കാര്യങ്ങളില്‍ അനുഭവ സമ്പത്തോ വൈദഗ്ധ്യമോ ഇല്ലാത്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ കരുതലോടെ വേണം ഇത്തരം കാര്യങ്ങളെ സമീപിക്കാനെന്നും ഈ രംഗത്ത് മുന്‍പരിചയവും വൈദഗ്ധ്യവുമുള്ള ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയാണ് ബന്ധപ്പെടുന്നതെങ്കില്‍ ഭാവിയില്‍ സ്ഥാപനങ്ങൾക്കെതിരെ വരുന്ന പിഴകളിൽനിന്ന് രക്ഷപ്പെടാമെന്നും സൗദിയിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇക്വിബിലിറ്റി ബിസിനസ് മാനേജ്മെന്റ് കൺസൾട്ടൻസി ജനറൽ മാനേജർ ഫൈസൽ കുന്നുമ്മൽ പറഞ്ഞു.
ഓഡിറ്റിങ്, അക്കൗണ്ടിങ് വിഷയങ്ങളിൽ നിർദേശങ്ങൾക്കും സംശയനിവാരണത്തിനും ഇക്വിബിലിറ്റി ബിസിനസ് മാനേജ്മെന്റ് കൺസൾട്ടൻസിയുമായി 0556647610, 0506474590 നമ്പറുകളിൽ ബന്ധപ്പെടാം. ജിദ്ദ അസീസിയയിൽ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡിലാണ് ക്വിബിലിറ്റി ബിസിനസ് മാനേജ്മെന്റ് കൺസൾട്ടൻസി ഹെഡ് ഓഫിസ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

