പ്രവാസികളുടെ കാണാക്കാഴ്ചകൾ’; കെ.എം.സി.സി നജ്റാൻ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഹനീഫ മൂന്നിയൂർ സംസാരിക്കുന്നു
നജ്റാൻ: ‘പ്രവാസികളുടെ കാണാക്കാഴ്ചകൾ’ എന്ന വിഷയത്തിൽ കെ.എം.സി.സി നജ്റാൻ കമ്മിറ്റി പ്രഭാഷണ പരിപാടി നടത്തി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മുന്നിയൂർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം ഉപ്പള അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ സംസാരിച്ചു.
വിസ തട്ടിപ്പുകളും വ്യാജ റിക്രൂട്ട്മെൻറുകളും തടയുന്നതിന് നിയമ നിർമാണം അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദു സത്താർ തച്ചനാട്ടുകര, അഫ്സൽ ചെമ്മാട്, റഷീദ് കൂടത്തായി, ഖലീൽ ചെറുതുരുത്തി, അബദുൽ അസീസ് അൻവരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണി സ്വാഗതവും ട്രഷറർ ഉസ്മാൻ കാളികാവ് നന്ദിയും പറഞ്ഞു.

