എൽ.ഡി.എഫ് തുടർഭരണത്തിനായി പ്രവാസികൾ രംഗത്തിറങ്ങണം -ജിദ്ദ നവോദയ കൺവെൻഷൻ
text_fieldsജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യരക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി ജിദ്ദ നവോദയ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് വിപ്ലവകരമായ വികസനങ്ങളാണ് നടപ്പാലാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ രീതിയിൽ പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തിയതും, പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തി നടപ്പാക്കിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയും വലിയ സഹായമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ആരംഭിച്ച വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും, വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എൽ.ഡി.എഫ് സർക്കാരിെൻറ തുടർഭരണത്തിന് പ്രവാസികൾ സജീവമായി മുന്നോട്ട് വരണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.
നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും നവോദയ ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

