പ്രവാസികളുടെ ആശ്രിതർക്ക് ജോലി നൽകണം -നവയുഗം
text_fieldsനവയുഗം അൽഅഹ്സ മേഖല സമ്മേളനം എം.എ. വാഹിദ് ഉദ്ഘാടനം ചെയ്യുന്നു
അൽഅഹ്സ: നോർക്ക, പ്രവാസി ക്ഷേമനിധി മുതലായ സ്ഥാപനങ്ങളിൽ ഒഴിവ് വരുന്ന തൊഴിലവസരങ്ങളിൽ നിശ്ചിതശതമാനം, പ്രവാസലോകത്ത് മരിക്കുന്ന നിർധനരായ പ്രവാസികളുടെ ആശ്രിതർക്ക് നൽകണമെന്ന് നവയുഗം സാംസ്കാരിക വേദി അൽഅഹ്സ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നാട്ടിലെ കുടുംബത്തിെൻറ ഭാരം മുഴുവൻ ചുമക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. പലപ്പോഴും ഒരു പ്രവാസിയുടെ മരണം ഒരു കുടുംബത്തിെൻറ മൊത്തം സാമ്പത്തിക തകർച്ചക്ക് കാരണമാകാറുണ്ട്. അങ്ങനെയുള്ള കുടുംബത്തിലെ ഒരാൾക്ക് ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടും. അതിനുള്ള അവസരം സൃഷ്ടിക്കുക എന്നത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്. അൽഅഹ്സ ഷുഖൈഖ് ഓഡിറ്റോറിയത്തിലെ സനീഷ് നഗറിൽ നടന്ന മേഖല സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
ഉണ്ണി മാധവം, ഷമിൽ, സിയാദ് പള്ളിമുക്ക് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് യോഗനടപടികൾ നിർവഹിച്ചത്. അൻസാരി, സുബ്രഹ്മണ്യൻ, ഷിബു താഹിർ എന്നിവർ ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി സമ്മേളനനടപടികൾ നിയന്ത്രിച്ചു. ലത്തീഫ് മൈനാഗപ്പള്ളി അനുശോചന പ്രമേയവും അൻസാരി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി സുശീൽ കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് ജലീൽ, സുനിൽ, ശ്രീകുമാർ, ഷിഹാബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നവയുഗം കേന്ദ്രനേതാക്കളായ സനു മഠത്തിൽ, ശരണ്യ ഷിബു, ഗോപകുമാർ, തമ്പാൻ നടരാജൻ, പത്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി എന്നിവർ സംസാരിച്ചു. 27 അംഗങ്ങൾ അടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. മുരളി സ്വാഗതവും ഉണ്ണി മാധവം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

