പ്രവാസികളൊരുക്കിയ ഹ്രസ്വ സിനിമ ‘ചുവന്ന മണലിലെ പ്രണയം’ റിലീസ് നാളെ
text_fieldsറിയാദ്: പ്രവാസി സാംസ്കാരിക പ്രവർത്തകരായ മുഹമ്മദ് സിയാദ് വർക്കല കഥയും സംവിധാനവും നിർവഹിക്കുന്ന ‘ചുവന്ന മണലിലെ പ്രണയം’ എന്ന ഹ്രസ്വചിത്രം ഞായറാഴ്ച യൂട്യൂബിൽ റിലീസ് ചെയ്യും. അൽപ്പം വൈകിയാണെങ്കിലും നമ്മുടെ സങ്കൽപ്പത്തിനനുസൃതമായ വ്യക്തിയിലേക്ക് നമ്മൾ എത്തിപ്പെടുക തന്നെ ചെയ്യും എന്ന തിരിച്ചറിവാണ് ഈ ഹ്രസ്വസിനിമ പങ്കുവെക്കുന്നത്.
അനിത്ര ജോമിയാണ് ചിത്രത്തിെൻറ തിരക്കഥ രചിച്ചത്. നിധിൻ ശ്രീധർ, പ്രീതി നിതിൻ, ഏയ്ഞ്ചൽ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിെൻറ കാമറ കൈകാര്യം ചെയ്യുന്നത് അരുൺ കൃഷ്ണയാണ്. ജാവീദ് ഇഷാൻ (അസിസ്റ്റൻറ് ഡയറക്ടർ), സൽമാൻ ഫാരിസ് (എഡിറ്റിങ്, മ്യൂസിക്), ജി. ദീപു (അസിസ്റ്റൻറ് കാമറാമാൻ), സജീർ ചിതറ, എം.എം. നബീൽ (പി.ആർ.ഒ) എന്നിവരാണ് ചിത്രത്തിെൻറ മറ്റ് അണിയറ പ്രവർത്തകർ. റിയാദിലാണ് ഈ സിനിമ ചിത്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

