Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ന്നോ​ടും...

ത​ന്നോ​ടും കു​ടും​ബ​ത്തേ​ടു​മു​ള്ള ക​ട​പ്പാ​ട്​ നി​റ​വേ​റ്റു​ന്ന​തി​ന് പ്ര​വാ​സി​ക​ൾ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം -കെ.​എം. ഷാ​ജി

text_fields
bookmark_border
കെ.​എം. ഷാ​ജി സം​സാ​രി​ക്കു​ന്നു
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​വി​രു​ന്നി​ൽ കെ.​എം. ഷാ​ജി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: അ​നേ​കം വ​ർ​ഷ​ങ്ങ​ൾ പ്ര​വാ​സി​യാ​യി​രു​ന്നി​ട്ടും സ്വ​ന്തം​കാ​ലി​ൽ നി​ൽ​ക്കാ​ൻ പോ​ലും ഗ​തി​യി​ല്ലാ​തെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ദ​യ​നീ​യ​ത അ​ത്യ​ന്തം വേ​ദ​ന​ജ​ന​ക​മാ​ണെ​ന്ന് സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ട്ടി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന കാ​രു​ണ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും മ​റ്റ​നേ​ക സ​ഹാ​യ​ങ്ങ​ൾ​ക്കും ത​ന്റെ വി​യ​ർ​പ്പി​ൽ നി​ന്ന് കി​ട്ടു​ന്ന തു​ച്ഛം തു​ട്ടു​ക​ളി​ൽ​നി​ന്നു പോ​ലും സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ ത​ന്നെ സ്വ​ന്ത​ത്തെ പ​റ്റി​യും കു​ടും​ബ​ത്തെ​പ്പ​റ്റി​യു​മു​ള്ള ഭാ​വി ഒ​രോ പ്ര​വാ​സി​യും ചി​ന്തി​ക്ക​ണം. പ്ര​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണം.

ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ഭീ​തി​ജ​ന​ക​യാ​യ ഭ​യ​പ്പെ​ടു​ത്ത​ലി​ൽ ഭീ​രു​ത്വ​ത്തി​ന്റെ വ​ഴി സ്വീ​ക​രി​ക്കാ​തെ ധൈ​ര്യ​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ഒ​രോ പൗ​ര​നും ക​ഴി​യ​ണ​മെ​ന്നും ഇ​ന്ത്യാ മു​ന്ന​ണി​ക്ക് ക​രു​ത്തേ​കു​ന്ന​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ അ​ക്ര​മ, അ​ഴി​മ​തി, ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​താ​നു​ള്ള അ​വ​സ​ര​മാ​യി പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​വാ​സി​ക​ൾ ജാ​ഗ​ജൂ​ക​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ, സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി, ജി​ല്ല സെ​ക്ര​ട്ട​റി അ​ബു​ട്ടി പ​ള്ള​ത്ത്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സ​ൽ​മാ​ൻ വ​ഴി​ക്ക​ട​വ്, ഫ​സ​ലു മു​ത്തേ​ടം, ഉ​സ്മാ​ൻ എ​ട​ക്ക​ര, കെ.​ടി. ഉ​മ്മ​ർ ചു​ങ്ക​ത്ത​റ, സ​ലീം മു​ണ്ടേ​രി, അ​ബ്ദു​ൽ ക​രീം അ​മ​ര​മ്പ​ലം, അ​മീ​ൻ ഇ​സ്‍ലാ​ഹി നി​ല​മ്പൂ​ർ, ഷൗ​ഫ​ൽ ക​രു​ളാ​യ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​നാ​ഫ് പൂ​ക്കോ​ട്ടും​പാ​ടം സ്വാ​ഗ​ത​വും, ജാ​ബി​ർ ച​ങ്ക​ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Expatriates must fulfill their obligations to themselves and their families-KM Shaji
Next Story