വീടുകളിൽ ക്രിസ്മസ് ആഘോഷമൊരുക്കി പ്രവാസികൾ
text_fieldsദമ്മാം: കോവിഡ് രണ്ടാംവരവിെൻറ പേടിയിൽ അപ്രതീക്ഷിതമായി യാത്രകൾ റദ്ദായിപ്പോയവർ ഉൾെപ്പടെയുള്ള പ്രവാസികൾ ഇത്തവണ പ്രവാസലോകത്തെ സ്വന്തം ഇടങ്ങളിൽ ക്രിസ്മസ് ആേഘാഷിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് സൗദിയിൽ ഇത്തവണ ക്രിസ്മസ് ആഘോഷിക്കാനുള്ളതെല്ലാം കടകളിൽ ലഭ്യമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
2016 മുതൽ തുടങ്ങിയ മാറ്റം ഇത്തവണ ഏറെ പ്രകടമായിരുന്നുവെന്ന് അനുഭവസ്ഥർ വിവരിക്കുന്നു. റിയാദിലെ ഒരു ഗിഫ്റ്റ് ഷോപ്പിൽ ക്രിസ്മസ് മരങ്ങളും അലങ്കാരങ്ങളും, സാന്താക്ലോസ് വസ്ത്രങ്ങൾ, ടിൻസൽ, ആഭരണങ്ങൾ എന്നിവ ലഭ്യമായിരുന്നു.
ഒരു വർഷത്തോളമായ കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാവുകയും നാട്ടിൽ പോയി കുടുംബങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ പദ്ധതി തയാറാക്കുകയും ചെയതവർ അപ്രതീക്ഷിത വിമാന റദ്ദാക്കലിൽ കുടുങ്ങിപ്പോവുകയായിരുന്നു. എന്നാൽ, ഇത്തവണ ക്രിസ്മസ് സൗദിയിലെ വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചകൂടിയായതോടെ പരിമിതികൾക്കുള്ളിലും പ്രാർഥനകളും ആഘോഷങ്ങളും അധികം പേരും മുടക്കിയില്ല. സുഹൃത്തുക്കളും കുടുംബങ്ങളും ചേർന്ന് വീടുകളിൽതന്നെ ആഘോഷങ്ങൾ ഗംഭീരമാക്കി. സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ ഹോട്ടലുകളും ക്രിസ്മസ് പ്രമാണിച്ച് പ്രത്യേക വിഭവങ്ങൾ ഒരുക്കി ആഘോഷങ്ങളെ സമ്പന്നമാക്കി. സാധാരണയായി ക്രിസ്മസ് സമയത്ത് കുടുംബവുമൊത്ത് ആഘോഷിക്കാൻ താൻ നാട്ടിലേക്കു പോവുകയായിരുന്നു പതിവെന്നും എന്നാൽ ഇത്തവണ സൗദിയിൽതന്നെ ആഘോഷിക്കാൻ നിർബന്ധിതയായെന്നും റിയാദിൽ ജോലി ചെയ്യുന്ന അമേരിക്കൻ പൗര ജെറുവൽ ട്രിനിഡാഡ് പറഞ്ഞു. വീട്ടിലേക്ക് വിഡിയോ കാൾ ചെയ്തും നല്ല റസ്റ്റാറൻറിൽനിന്ന് ഭക്ഷണം കഴിച്ചും താൻ ഈ കാലത്തെ സന്തോഷപ്രദമാക്കുമെന്നും അവർ പറഞ്ഞു.
തന്നെപ്പോലെ സമാന അനുഭവമുള്ളവരെയും ആഘോഷങ്ങളിൽ പങ്കാളികളാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഡിസംബറോടെ കോവിഡ് പ്രതിസന്ധി അയയുമെന്ന പ്രതീക്ഷയിലായിരുന്നു അധികംപേരും. മാസങ്ങൾ നീണ്ട വേർപിരിയലിനും ഒറ്റപ്പെടലിനുംശേഷം പുനഃസമാഗമം സ്വപ്നംകാണുകയായിരുന്നു അവർ. എന്നാൽ, ലോകാരോഗ്യ സംഘടന നിലവിലെ അവധിക്കാലത്ത് കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാെണന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അതുകൊണ്ടുതന്നെ അനാവശ്യ യാത്രകളും സമ്മേളനങ്ങളും ഒഴിവാക്കണമെന്നും വിദഗ്ധർ ഉപദേശിച്ചിരുന്നു.
മലയാളി കുടുംബങ്ങളും ഈ പ്രതിസന്ധികാലങ്ങളിലും ആഹ്ലാദത്തോടെ ക്രിസ്മസ് ആഘോഷിക്കുകതെന്ന ചെയ്തു. െഹെപ്പർ മാർക്കറ്റുകൾ കിസ്മസ് മുന്നിൽകണ്ട് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരുന്നതും കുടുംബങ്ങൾക്ക് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

