Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'നാ​ടി​നൊ​രു...

'നാ​ടി​നൊ​രു പ്ര​ശ്​​നം വ​ന്നാ​ൽ ​ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ്​ പ്ര​വാ​സി​ക​ൾ'

text_fields
bookmark_border
നാ​ടി​നൊ​രു പ്ര​ശ്​​നം വ​ന്നാ​ൽ ​ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ്​ പ്ര​വാ​സി​ക​ൾ
cancel
camera_alt

കേ​ളി 11-ാം കേ​ന്ദ്ര സ​മ്മേ​ള​നം സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം പി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഉ​പ​ജീ​വ​ന മാ​ർ​ഗം തേ​ടി പ്ര​വാ​സം സ്വീ​ക​രി​ച്ച മ​ല​യാ​ളി​ക​ൾ സ്വ​ന്തം നാ​ടി​നൊ​രു പ്ര​ശ്നം വ​രു​മ്പോ​ൾ മ​റ്റെ​ല്ലാം മ​റ​ന്ന് കൈ​യ്യ​യ​ച്ച് സ​ഹാ​യി​ക്കു​ന്ന​വ​രാ​ണെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ബി​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 11-ാം കേ​ന്ദ്ര സ​മ്മേ​ള​നം റി​യാ​ദി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം ഈ ​അ​ടു​ത്ത കാ​ല​ങ്ങ​ളി​ലാ​യി നേ​രി​ട്ട പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും മ​ഹാ​മാ​രി​ക​ളി​ലും നാം ​അ​ത് അ​നു​ഭ​വി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല അ​വ​ർ ജോ​ലി​ചെ​യ്യു​ന്നി​ട​ത്തെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കേ​ര​ള​ത്തെ അ​ത്ര​മേ​ൽ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച സ​ർ​ക്കാ​റാ​ണ് ഇ​ന്ന് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് സ്വ​ന്തം കു​ടും​ബ​ത്തെ ഓ​ർ​ത്ത് വ്യാ​കു​ല​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​വ​ലാ​ളാ​യി കേ​ര​ള സ​ർ​ക്കാ​ർ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി. ​ശി​വ​ദാ​സ​മേ​നോ​ന്റെ നാ​മ​ത്തി​ലു​ള്ള ന​ഗ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് ബ​ത്ഹ ഏ​രി​യ അം​ഗം മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ളി അം​ഗ​ങ്ങ​ളും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ല​പി​ച്ച സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ തു​ട​ക്ക​മാ​യി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ഷിം കു​ന്ന​ത്ത​റ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും പ്ര​ഭാ​ക​ര​ൻ ബേ​ത്തൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ഖ്ബാ​ൽ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. 12 ഏ​രി​യ​ക​ളി​ൽ നി​ന്നാ​യി 32 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ​ക്ക് പി.​കെ. ബി​ജു​വും സം​ഘ​ട​ന​ച​ർ​ച്ച​ക​ൾ​ക്ക് ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, സെ​ബി​ൻ ഇ​ഖ്ബാ​ൽ എ​ന്നി​വ​രും മ​റു​പ​ടി പ​റ​ഞ്ഞു.

സ​ജീ​വ് കാ​ര​ത്തോ​ടി, അ​ജി​ത്, സു​ധീ​ർ, അ​ജി​ത് ഖാ​ൻ, നൗ​ഫ​ൽ പൂ​വ​ക്കു​റി​ശ്ശി, ഷാ​ജ​ഹാ​ൻ ഉ​മ്മു​ൽ ഹ​മാം എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സ​തീ​ഷ്​​കു​മാ​ർ വ​ള​വി​ൽ, ജ​യ​ൻ പെ​രു​നാ​ട്, സു​രേ​ഷ് ലാ​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സ​തീ​ഷ് കു​മാ​ർ പ്ര​മ​ദം, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ടി.​ആ​ർ. സു​ബ്ര​ഹ്‌​മ​ണ്യ​ൻ, സെ​ബി​ൻ ഇ​ഖ്ബാ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ഷ് ക​ണ്ണ​പു​രം, ഷ​മീ​ർ കു​ന്നു​മ്മ​ൽ, മ​ധു ബാ​ലു​ശ്ശേ​രി, ഷാ​ജി റ​സാ​ഖ്, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, നാ​സ​ർ കാ​ര​ക്കു​ന്ന്, നൗ​ഫ​ൽ പു​വ്വ​ക്കു​റി​ശ്ശി, അ​ജി​ത് ഖാ​ൻ, കാ​ഹിം ചേ​ളാ​രി, ഷാ​ൻ മ​ഞ്ഞ​പ്പാ​റ, സ​മ​ദ്, സു​ധീ​ർ, യു.​സി. നൗ​ഫ​ൽ, സ​തീ​ഷ് കു​മാ​ർ, ജോ​സ​ഫ് ഷാ​ജി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, സീ​ബ കൂ​വോ​ട് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. ഹു​സൈ​ൻ മ​ണ​ക്കാ​ട്‌, അ​ബ്ദു​ൽ ഗ​ഫൂ​ർ, സു​രേ​ന്ദ്ര​ൻ, റ​ഷീ​ദ്, അ​ലി പ​ട്ടാ​മ്പി, റി​യാ​സ് പ​ള്ള​ത്ത്, മ​ധു പ​ട്ടാ​മ്പി, റ​ഫീ​ഖ് പാ​ല​ത്ത്, സ​തീ​ഷ് വ​ള​വി​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​ര​ട​ങ്ങി​യ സ​ബ്ക​മ്മി​റ്റി​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്​​തു. യു.​സി. നൗ​ഫ​ൽ ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriates
News Summary - 'Expatriates are the ones who help the country if there is a problem'
Next Story