സിദ്ദീഖ് ഹസനുമായുള്ള നനവൂറുന്ന ഓർമകളുമായി പ്രവാസി
text_fieldsഫൈസൽ പടിഞ്ഞാറേതിൽ
അൽ ഖഫ്ജി: ഈയിടെ അന്തരിച്ച ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ മുൻ ഉപാധ്യക്ഷൻ കെ.എ. സിദ്ദീഖ് ഹസെൻറ കൂടെ ഡ്രൈവറായി ജോലിചെയ്ത കാലത്തെ ഓർമകളുമായി പ്രവാസി. വാത്സല്യത്തോടെ തന്നെ ചേർത്തു പിടിച്ച് ജീവിതത്തിൽ മുന്നേറാനുള്ള ആവേശം പകർന്ന ഓർമകളിലാണ് അൽ ഖഫ്ജിയിൽ കച്ചവടം ചെയ്യുന്ന മലപ്പുറം മക്കരപ്പറമ്പ് പെരിന്താറ്റിരി ഫൈസൽ പടിഞ്ഞാറേതിൽ. ഇദ്ദേഹം സൗദിയിലേക്ക് വരും മുമ്പ് ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്ന സിദ്ദീഖ് ഹസെൻറ ഡ്രൈവറായിരുന്നു.
ബസ് ഡ്രൈവർ ആയി ജോലി ചെയ്യവേ ഉണ്ടായ അപകട ശേഷം പിതാവ് അഹമ്മദ് കുട്ടി മൗലവിയുടെ നിർബന്ധ പ്രകാരമാണ് അമീറിെൻറ ഡ്രൈവറായത്. തന്നെ കിടക്കയിൽ കിടത്തി നിലത്ത് കിടന്ന് ഉറങ്ങുമായിരുന്നു അദ്ദേഹം. ഡ്രൈവറെന്ന നിലയിലല്ല ആളുകൾക്ക് തന്നെ പരിചയപ്പെടുത്തിയിരുന്നത്.
താൻ സൗദിയിൽ എത്തിയ കാലത്തൊരിക്കൽ ജിദ്ദയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം തെൻറ നമ്പർ ആരിൽ നിന്നോ സംഘടിപ്പിച്ച് വിളിച്ചിരുന്നു. അവധിക്ക് നാട്ടിൽ പോയ പല അവസരത്തിലും കാണാൻ ശ്രമിച്ചിട്ടും അദ്ദേഹത്തിെൻറ തിരക്കു കാരണം കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അവധിയിൽ നാട്ടിലായതിനാൽ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞു. 22 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഫൈസൽ, ഖഫ്ജിയിലെ പ്രമുഖ ഹാർഡ്വെയർ സ്ഥാപനമായ അൽഅംജാദ് ട്രേഡേഴ്സ് ഉടമയും പ്രവാസി സാംസ്കാരിക വേദി ഖഫ്ജി റീജ്യനൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

