Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസ വീചികൾ; സീഡി പ്രകാശനം ചെയ്തു

text_fields
bookmark_border
പ്രവാസ വീചികൾ; സീഡി പ്രകാശനം ചെയ്തു
cancel
camera_alt

‘പ്രവാസ വീചികൾ’ എന്ന പേരിലുള്ള ഗാനങ്ങളുടെ സീഡി പ്രകാശന ചടങ്ങിൽനിന്ന്

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി 'പ്രവാസ വീചികൾ' എന്ന പേരിൽ ഗാനങ്ങളുടെ സീഡി പ്രകാശനം ചെയ്തു.ഷാജഹാന്‍ ഒരുമനയൂർ രചന നിർവഹിച്ച ഗാനങ്ങൾക്ക് ഷരീഫ് നരിപ്പറ്റ സംഗീതം പകർന്നു. സുരേഷ് തിരുവാലിയും അര്‍ഷദുമാണ് ഗാനങ്ങൾ ആലപിച്ചത്.

പ്രവാസികളേയും സാമൂഹിക പ്രവർത്തകരേയും പരാമർശിക്കുന്ന 'കടലും കരയും', 'സൈകതം തളിര്‍ക്കുന്ന' എന്ന് തുടങ്ങുന്ന രണ്ട് ഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയാദിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനൽ പ്രസിഡൻറ്​ അഷ്​റഫ് മൊറയൂർ കേരള കമ്മിറ്റി നാഷനൽ കോഒാഡിനേറ്റർ ബഷീർ കാരന്തൂരിന്​ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

നാഷനൽ ജനറൽ സെക്രട്ടറി അഷ്​റഫ് കർണാടക, റീജനൽ പ്രസിഡൻറ്​ ഹരീസ് മംഗലാപുരം, കേരള സ്​റ്റേറ്റ് പ്രസിഡൻറ്​ നൂറുദ്ദീൻ തിരൂർ, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശേരി, കോയ ചേലാ​മ്പ്ര തുടങ്ങിയവർ ചടങ്ങിൽ പ​െങ്കടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story