'ബഹുസ്വരതയുടെ ഇന്ത്യ മാനവികതയുടെയും' ശ്രദ്ധേയമായി പ്രവാസി വെൽഫെയർ വനിത സെമിനാർ
text_fieldsപ്രവാസി വെൽഫെയർ ജിദ്ദ വനിത വിഭാഗം സംഘടിപ്പിച്ച
സെമിനാറിൽ സുഹറ ബഷീർ സംസാരിക്കുന്നു.
ജിദ്ദ: ഇന്ത്യയുടെ യഥാർഥ ശക്തി ബഹുസ്വരതയിലും അതിലധിഷ്ഠിതമായ മാനവികതയിലുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി വെൽഫെയർ ജിദ്ദ വനിത വിഭാഗം സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. 'ബഹുസ്വരതയുടെ ഇന്ത്യ മാനവികതയുടെയും' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ജനാധിപത്യ സമൂഹത്തോട് ആഹ്വാനം ചെയ്തു.
മതം, ഭാഷ, സംസ്കാരം എന്നിവയുടെ വൈവിധ്യത്തിൽനിന്നാണ് രാജ്യത്തിന്റെ ഐക്യം രൂപപ്പെട്ടതെന്നും, ഈ വൈവിധ്യത്തെയും സഹവാസത്തെയും തകർക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നതെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.വൈസ് പ്രസിഡന്റ് സലീഖത്ത് ഷിജു അധ്യക്ഷതവഹിച്ചു. മുംതാസ് പാലോളി, സൗദാ ജബ്ബാർ, ശബാന നൗഷാദ്, റെമി, കുബ്റ ലത്തീഫ്, ജ്യോതി ബാബുകുമാർ, തസ്നീം നിസാർ, റജിയ വീരാൻ, റജീന നൗഷാദ് എന്നിവർ സംസാരിച്ചു.
നഈമ ടീച്ചർ സമാപനപ്രസംഗം നിർവഹിച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ സെമിനാറിന് കൂടുതൽ നിറം പകർന്നു. പ്രവാസി വെൽഫെയർ പ്രോവിൻസ് സെക്രട്ടറി സുഹറ ബഷീർ സ്വാഗതം പറഞ്ഞു.
റഷ ഇബ്രാഹിം അവതാരകയായി. നിഹാല നാസർ, ദിൽഷ അബ്ദുൽ വാഹിദ്, റഹ്മത്തുന്നീസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

