പ്രവാസി വെൽഫെയർ പരിശീലന പരിപാടി
text_fieldsപ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി പരിശീലന പരിപാടിയിൽ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് മുഹ്സിൻ
അറ്റാശ്ശേരി സംസാരിക്കുന്നു
ജുബൈൽ: പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് മുഹ്സിൻ അറ്റാശ്ശേരി ‘നമ്മുടെ രാഷ്ട്രീയം’ വിഷയത്തിൽ ക്ലാസ് നയിച്ചു. ‘നമ്മുടെ പാർട്ടി’ വിഷയത്തിൽ കിഴക്കൻ പ്രവിശ്യ സമിതി അംഗം അബ്ദുറഹീം തിരൂർക്കാടും ക്ലാസെടുത്തു.
റീജനൽ കമ്മിറ്റി പ്രസിഡൻറ് ഫൈസൽ കോട്ടയം ഉദ്ഘാടനം നിർവഹിച്ചു. റിജ്വാൻ ചേളന്നൂർ, അബ്ദുൽ കാദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിയാസ് കൊടുങ്ങല്ലൂർ സ്വാഗതവും വൈസ് പ്രസിഡന്റ് നസീർ ഹനീഫ നന്ദിയും പറഞ്ഞു.

