പ്രവാസി വെൽഫെയർ 'സൂപ്പർ കപ്പ് 2025' ഫിക്സ്ചർ, ട്രോഫി പ്രകാശനം
text_fieldsപ്രവാസി വെൽഫെയർ ഖതീഫ് കണ്ണൂർ കാസർകോട് ജില്ല കമ്മിറ്റികൾ സംഘടിപ്പിക്കുന്ന
യു.ഐ.സി പ്രവാസി വെൽഫെയർ സൂപ്പർ കപ്പ് 2025 ഫിക്സ്ചർ, ട്രോഫി പ്രകാശന ചടങ്ങ്
ദമ്മാം: പ്രവാസി വെൽഫെയർ ഖതീഫ് കണ്ണൂർ, കാസർകോട് ജില്ല കമ്മിറ്റികൾ സംഘടിപ്പിക്കുന്ന 'യു.ഐ.സി പ്രവാസി വെൽഫെയർ സൂപ്പർ കപ്പ് 2025' ഫിക്സ്ചർ, ട്രോഫി പ്രകാശനം ചെയ്തു. ഒക്ടോബർ 23, 24 (വ്യാഴം,വൈള്ളി) തീയതികളിൽ ഖതീഫിലെ സ്റ്റാർ പ്ലേ ഫീൽഡ് ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ടൂർണമെന്റിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. പ്രവാസി യുവാക്കളുടെ കായിക മികവിനെ പ്രോത്സാഹിപ്പിക്കാനും, സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്താനും ലക്ഷ്യമിട്ടാണ് പ്രവാസി വെൽഫെയർ ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഫിക്സ്ചർ റിലീസ് ചടങ്ങിൽ കണ്ണൂർ കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനാൻ ബഷീർ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി പ്രധിനിധി ബേനസീർ മുഹിയിദ്ദീൻ, ഗൾഫ് ഏഷ്യ മെഡിക്കൽ സെന്റർ ബി.ഡി.എം അനസ് മാള, പ്രവാസി വെൽഫയർ സൗദി അറേബ്യ ദമ്മാം റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം തിരൂർക്കാട്, നാഷനൽ ജനറൽ സെക്രട്ടറി ഷബീർ എന്നിവർ സംസാരിച്ചു. ജമാൽ പയ്യന്നുർ, സലീം, ശകീർ ബിലാവിനകത്ത്, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, ഉബൈദ് മണാട്ടിൽ, അബ്ദുല്ല സൈഫുദ്ധീൻ, ഷഹീർ മജ്ദാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫാത്തിമ ഹാഷിം സ്വാഗതവും ജാബിർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

