Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ഘ​ട​കം ‘സ്നേ​ഹ​സ്പ​ർ​ശം 2026’; പു​തു​വ​സ്ത്ര വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ഘ​ട​കം ‘സ്നേ​ഹ​സ്പ​ർ​ശം 2026’; പു​തു​വ​സ്ത്ര വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ഘ​ട​കം ‘സ്നേ​ഹ​സ്പ​ർ​ശം 2026’ പു​തു​വ​സ്ത്ര വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ

റി​യാ​ദ്: മ​ണ​ലാ​ര​ണ്യ​ത്തി​ലെ ക​ഠി​നാ​ധ്വാ​നി​ക​ൾ​ക്കും സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും സാ​ന്ത്വ​ന​മേ​കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ചാ​പ്റ്റ​റി​െൻറ ‘സ്നേ​ഹ​സ്പ​ർ​ശം 2026’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

പെ​രു​ന്നാ​ൾ, വി​ഷു, ഈ​സ്​​റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ, റി​യാ​ദി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ന​ഗ​ര​ത്തി​ന് പു​റ​ത്തു​ള്ള മ​രു​ഭൂ​മി​യി​ലെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി അ​ഞ്ഞൂ​റി​ല​ധി​കം പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​വും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ ഈ ​പ​ദ്ധ​തി, ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​ദി​ലെ വി​ത​ര​ണ​ത്തി​ന് പു​റ​മെ, നാ​ട്ടി​ൽ വ​രാ​നി​രി​ക്കു​ന്ന വി​ഷു, ഈ​സ്​​റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ഞ്ഞൂ​റോ​ളം പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ. മ​ണ​ലാ​ര​ണ്യ​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റും ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ സ​ന്തോ​ഷം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​കാ​രു​ണ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ്നേ​ഹ​സ്പ​ർ​ശം കോ​ഓ​ഡി​നേ​റ്റ​ർ ആ​ബി​ദ് സാ​യി​ദ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വ​സ്ത്ര​ങ്ങ​ളു​ടെ പാ​ക്കി​ങ്ങി​ലും വി​ത​ര​ണ​ത്തി​ലും റി​ഷാ​ദ് എ​ള​മ​രം, അ​ജ്മ​ൽ ഹു​സൈ​ൻ, അം​ജ​ദ് അ​ലി, ബ​ഷീ​ർ പാ​ണ​ക്കാ​ട്, ജ​വാ​ഹ​ർ, ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി, നി​യാ​സ് അ​ലി, ല​ബീ​ബ് മാ​റ​ഞ്ചേ​രി, അ​ഡ്വ. ജ​മാ​ൽ, ജ​സീ​റ അ​ജ്മ​ൽ, ആ​യി​ഷ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഒ​ല​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionRiyadhsnehasparshamExpatriate Welfareclothes
News Summary - Expatriate Welfare Riyadh Project ‘Snehasparsham 2026’; Distribution of new clothes begins
Next Story