പ്രവാസി വെൽഫയർ നോർക്ക ഹെൽപ്പ് ഡെസ്ക്
text_fieldsറിയാദ്: ഗൾഫ് മാധ്യമം, മാർക്ക് ആൻഡ് സേവ്, പ്രവാസി വെൽഫെയർ റിയാദ് ഘടകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പായസപ്പെരുമ’ പരിപാടിയിൽ പ്രവാസി വെൽഫെയർ ഒരുക്കിയ നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് ശ്രദ്ധേയമായി. റിയാദിലെ ഫ്ലമിങ്ങോ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയോടനുബന്ധിച്ചാണ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചത്.
നോർക്ക റൂട്ട്സിെൻറ വിവിധ സേവനങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, ലഭ്യമായ സഹായങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഹെൽപ്പ് ഡെസ്കിലൂടെ വിവരങ്ങളും ആവശ്യമായ മാർഗനിർദേശങ്ങളും നൽകി. പരിപാടിയിൽ പങ്കെടുത്ത നിരവധി പ്രവാസികൾ ഹെൽപ്പ് ഡെസ്കിെൻറ സേവനം പ്രയോജനപ്പെടുത്തി. നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് നേരിട്ട് മറുപടി നൽകാനും വിവിധ സേവനങ്ങളെക്കുറിച്ച് വിശദീകരിക്കാനും ഹെൽപ്പ് ഡെസ്ക് ഏറെ സഹായകമായി.
പ്രവാസികളുടെ ക്ഷേമവും ആവശ്യമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് പ്രവാസി വെൽഫെയർ റിയാദ് ഹെൽപ്പ് ഡെസ്ക് ഒരുക്കിയത്. ആഘോഷത്തിനൊപ്പം പ്രവാസികൾക്ക് പ്രയോജനകരമായ സേവനവും ഒരുക്കാൻ കഴിഞ്ഞത് ‘പായസപ്പെരുമ’യുടെ പ്രത്യേകതയായി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗമായ ടീം വെൽഫെയറിെൻറ ഭാഗമായി റിഷാദ് എളമരം, സഹദ്, ഷിഹാബ് കുണ്ടൂർ, അഡ്വ. ജമാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

