മെഡിക്കൽ ഉപകരണങ്ങൾ കൈമാറി പ്രവാസി വെൽഫെയർ
text_fieldsസേവന കേന്ദ്രത്തിന് പ്രവാസി വെൽഫെയർ കണ്ണുർ ജില്ലാ കമ്മിറ്റി നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ സൗദി പ്രൊവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷക്കീർ ബിലവിനാകത്ത്, ജില്ല കമ്മിറ്റി വെൽഫെയർ വിഭാഗം കൺവീനർ സജ്റാസ് എന്നിവർ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിലിന് കൈമാറുന്നു
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കണ്ണൂർ ജില്ലാകമ്മിറ്റി സേവന കേന്ദ്രത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. കണ്ണൂരിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ സൗദി പ്രൊവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷക്കീർ ബിലവിനാകത്ത്, ജില്ലാകമ്മിറ്റി വെൽഫെയർ വിഭാഗം കൺവീനർ സജ്റാസ് എന്നിവർ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിലിന് കൈമാറി.
നിർധന കിടപ്പുരോഗികൾക്ക് ഉപയോഗത്തിനുള്ള ഉപകരണങ്ങളാണ് കൈമാറിയത്. പ്രവാസി വെൽഫെയറിന്റെ ഇത്തരം സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും വിലയേറിയ മെഡിക്കൽ ഉപകരണങ്ങൾ ലഭിച്ചത് ഏറെ ആശ്വാസകരമാണെന്നും സേവനകേന്ദ്രം ഭാരവാഹികൾ ചടങ്ങിൽ പറഞ്ഞു. പ്രവാസി വെൽഫെയർ, ജില്ല, റീജനൽ ഭാരവാഹികളായ സലീം കണ്ണൂർ, ഷമീം കണ്ണൂർ, തൻസീം കണ്ണൂർ, ഷമീം പാപ്പിനിശ്ശേരി, ലിയാകത്ത് അലി, സജ്ന ഷക്കീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

