പ്രവാസി വെൽഫെയർ യാത്രയയപ്പ്
text_fieldsനസിറുദ്ദീൻ ഓമണ്ണിലിന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രോവിൻസ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ഉമർ ഫാറൂഖ് പാലോട് സമ്മാനിക്കുന്നു
ജിദ്ദ: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മടങ്ങുന്ന പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രോവിൻസ് സെൻട്രൽ കമ്മിറ്റി അംഗവും യാംബു മേഖല പ്രസിഡന്റുമായ നസിറുദ്ദീൻ ഓമണ്ണിലിന് പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് അധ്യക്ഷത വഹിച്ചു. റഹീം ഒതുക്കുങ്ങൽ, സി.എച്ച്. ബഷീർ, സിറാജ് എറണാകുളം, സഫീൽ കടന്നമണ്ണ, ഇല്യാസ് വേങ്ങൂർ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് ഉപഹാരം കൈമാറി. നസിറുദ്ദീൻ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് സുഹറ ബഷീർ നന്ദിയും പറഞ്ഞു.

