Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ‘ഈ​ദ്​ ഇ​മ്പം’

text_fields
bookmark_border
Eid Imbam
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ‘ഈ​ദ്​ ഇ​മ്പം-2023’ കു​ടും​ബ സം​ഗ​മ​ത്തി​ൽ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം സം​സാ​രി​ക്കു​ന്നു

ദ​മ്മാം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഈ​ദ് ദി​ന​ത്തി​ൽ ‘ഈ​ദ്​ ഇ​മ്പം-2023’ എ​ന്ന പേ​രി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം തി​രൂ​ർ​ക്കാ​ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം സം​സാ​രി​ച്ചു. വി​വി​ധ ജി​ല്ല ക​മ്മി​റ്റി​ക​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, മു​ഹ്സി​ൻ ആ​റ്റ​ശ്ശേ​രി കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ച ഹ​ണ്ടി​ങ്, സാ​ലി​ഹ് അ​റ​യ്ക്ക​ൽ വി​വി​ധ പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് ഇ​ൻ​സ്ട്രു​മെ​ന്റ​ൽ പ​രി​പാ​ടി​യും സ​ദ​സ്സി​ന് ന​വ്യാ​നു​ഭ​വ​മാ​യി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​രീ​ഫ് കൊ​ച്ചി, സി​ദ്ദീ​ഖ് ആ​ലു​വ, ജം​ഷാ​ദ് അ​ലി ക​ണ്ണൂ​ർ, അ​ബ്​​ദു​ല്ല സൈ​ഫു​ദ്ദീ​ൻ, ആ​ഷി​ഫ് കൊ​ല്ലം, ഹാ​രി​സ് കൊ​ച്ചി, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, അ​ബ്​​ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റ​ഊ​ഫ് ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പു​തു​ക്ക​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Welfare'Eid Imbam'
News Summary - Expatriate Welfare 'Eid Imbam'
Next Story