Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി വോ​ട്ട​വ​കാ​ശം യ​ഥാ​ർ​ഥ്യ​മാ​ക്ക​ണം -കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി

text_fields
bookmark_border

റി​യാ​ദ്: ഇ​ന്ത്യ രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്ഘ​ട​ന​യി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ട​ൻ ഒ​രു​ക്ക​ണ​മെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ പ്ര​വാ​സി​ക​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ വ​ലി​യൊ​രു വി​ഭാ​ഗം പ്ര​വാ​സി​ക​ളാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യം യ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട​ത്താ​ണി ടൗ​ൺ, സ്കൂ​ൾ, ബാ​ങ്ക്, പോ​സ്​​റ്റ്​ ഓ​ഫീ​സ് ആ​രാ​ധ​നാ​ല​യം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യം പാ​ർ​ല​മെൻറി​ൽ അ​വ​ത​രി​പ്പി​ച്ച ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എം.​പി, നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ എ​ന്നി​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

റ​മ​ദാ​നി​ൽ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ട​ത്തു​ന്ന സി.​എ​ച്ച്. സെൻറ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ഫ​ണ്ട്‌ ക​ല​ക്ഷ​ൻ വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച്‌ 29ന് ​കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ന്നാ​നി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​അ​ബ്​​ദു​സ​മ​ദ് സ​മ​ദാ​നി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ബ​ത്ഹ​യി​ൽ ന​ട​ന്ന യോ​ഗം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​ദീ​ൻ കു​ട്ടി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൊ​യ്‌​ദീ​ൻ കു​ട്ടി പൂ​വ്വാ​ട്, ഇ​സ്മാ​ഈ​ൽ പൊ​ന്മ​ള, ഷു​ഹൈ​ബ് മ​ന്നാ​നി വ​ളാ​ഞ്ചേ​രി, ദി​ലൈ​ബ് ചാ​പ്പ​ന​ങ്ങാ​ടി, ഫ​ർ​ഹാ​ൻ കാ​ടാ​മ്പു​ഴ, നി​സാ​ർ പാ​റ​ശ്ശേ​രി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ കോ​ൽ​ക്ക​ളം, മൊ​യ്‌​ദീ​ൻ കോ​ട്ട​ക്ക​ൽ, മ​ജീ​ദ് ബാ​വ, ഫി​റോ​സ് വ​ളാ​ഞ്ചേ​രി, ഫാ​റൂ​ഖ് പൊ​ന്മ​ള തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ പു​റ​മ​ണ്ണൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ കൊ​ന്ന​ക്കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Expatriate voting rights should be realized - Kottakal KMCC
Next Story