Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വോ​ട്ട്...

പ്ര​വാ​സി വോ​ട്ട് യു.​ഡി.​എ​ഫി​ന് –ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി

text_fields
bookmark_border
പ്ര​വാ​സി വോ​ട്ട് യു.​ഡി.​എ​ഫി​ന് –ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി
cancel

ജി​ദ്ദ: രൂ​ക്ഷ​മാ​യ ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്‌​മ, വി​ല​വ​ർ​ധ​ന തു​ട​ങ്ങി ജ​ന​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക്ക് വി​ഷ​യീ​ഭ​വി​ക്കാ​തെ സി.​പി.​എ​മ്മും സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളും വ​ർ​ഗീ​യ​ത​യും സ​മു​ദാ​യി​ക​ത​യും മാ​ത്രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ സ​ർ​ക്കാ​റു​ക​ളു​ടെ ക​ഴി​വി​ല്ലാ​യ്‌​മ മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ജി​ദ്ദ കൊ​ച്ചി സൗ​ദി എ​യ​ർ​ലൈ​ൻ​സി​നു ലാ​ൻ​ഡി​ങ്​ അ​നു​മ​തി ന​ൽ​കാ​ത്ത​തി​നു​ള്ള കാ​ര​ണം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. പെ​ടു​ന്ന​നെ​യു​ള്ള റ​ദ്ദാ​ക്ക​ൽ കാ​ര​ണം ജി​ദ്ദ​യു​ടെ പു​റ​ത്തു​നി​ന്നും നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്ക് പോ​വാ​ൻ വ​ന്ന ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. വ​ലി​യ തു​ക മു​ട​ക്കി ചെ​റി​യ കു​ട്ടി​ക​ൾ​ക്ക​ട​ക്കം 72 മ​ണി​ക്കൂ​ർ മാ​ത്രം വാ​ലി​ഡി​റ്റി​യു​ള്ള കോ​വി​ഡ് ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി പ​ണം ന​ഷ്​​ട​മാ​യി. യാ​ത്ര​ക്കാ​രു​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ ജി​ദ്ദ കെ.​എം.​സി.​സി​യു​ൾ​പ്പെ​െ​ട​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് തു​ണ​യാ​യ​ത്. പ്ര​വാ​സി​ക​ളോ​ടു​ള്ള ദ്രോ​ഹ​ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന ഇ​രു സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​വും വ​രു​ന്ന ​െത​ര​ഞ്ഞെ​ടു​പ്പെ​ന്നും കെ.​എം.​സി.​സി വി​ല​യി​രു​ത്തി.

കേ​ര​ള​ത്തി​ലെ രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​‍െൻറ വി​ജ്ഞാ​പ​നം മ​ര​വി​പ്പി​ച്ച കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​‍െൻറ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. രാ​ജ്യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ നീ​ക്ക​ത്തി​‍െൻറ ഭാ​ഗ​മാ​ണി​തെ​ന്നും ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഇ​തി​നെ ചെ​റു​ത്തു​തോ​ൽ​പി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക​ു മ​ട​ങ്ങു​ന്ന ജി​ദ്ദ കെ.​എം.​സി.​സി ഭാ​ര​വാ​ഹി സി.​സി. ക​രീ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി ആ​ദ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, അ​രി​മ്പ്ര അ​ബൂ​ബ​ക്ക​ർ, നി​സാം മ​മ്പാ​ട്, സി.​സി ക​രീം, ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ല​ത്തീ​ഫ് മു​സ്​​ലി​യാ​ര​ങ്ങാ​ടി, പി.​സി.​എ. റ​ഹ്‌​മാ​ൻ ഇ​ണ്ണി, എ.​കെ. ബാ​വ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccelection statment
Next Story