Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചികിത്സക്ക്​ നാട്ടിൽ...

ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി സാമൂഹികപ്രവർത്തക മരിച്ചു

text_fields
bookmark_border
ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി സാമൂഹികപ്രവർത്തക മരിച്ചു
cancel

റിയാദ്​: അസുഖ ബാധിതയായി ഒരു മാസം മുമ്പ് റിയാദിൽനിന്ന്​​ നാട്ടിൽ പോയി ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയും റിയാദിൽ ജോലി ചെയ്യുന്ന ചൊവ്വ സ്വദേശി രതീഷ്​ ബാബുവിന്റെ ഭാര്യയുമായ മിനിമോളാണ്​ (46) മരിച്ചത്​. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്ന്​ നാട്ടിൽ കൊണ്ടുപോയി ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന്​ വിദഗ്​ധ ചികിത്സക്കായി മംഗലാപുരത്തെ​ കെ.എം.സി കസ്​തൂർബാ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. വൃക്ക തകരാറിലായതാണ് പെ​ട്ടെന്ന് മരണം സംഭവിക്കാനിടയായത്. റിയാദിൽ ടയോട്ട ലക്സസ് കമ്പനിയിൽ ജീവനക്കാരനാണ്​ ഭർത്താവ്​ രതീഷ്​ ബാബു. 20 വർഷത്തിലേറെയായി റിയാദിലുണ്ടായിരുന്ന മിനിമോൾ അൽഹുദ ഇൻറർനാഷനൽ സ്​കൂളിൽ ടീച്ചിങ്​ അസിസ്​റ്റൻറായി ജോലി ചെയ്​തിരുന്നു. മകൻ ശ്രീഹരി റിയാദിൽ ജോലി ചെയ്യുന്നു. മകൾ ശ്രീപ്രിയ നാട്ടിൽ പഠിക്കുന്നു. റിയാദിൽ സാമൂഹികരംഗത്ത്​ സജീവമായിരുന്ന മിനിമോൾ ഗൾഫ്​ മലയാളി ഫെഡറേഷൻ (ജി.എം.എഫ്​) റിയാദ്​ ഘടകം പ്രവർത്തകയായിരുന്നു. മിനിമോളുടെ ആകസ്മിക വേർപാടിൽ ജി.എം.എഫ് പ്രവർത്തകർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social workerexpatriateSaudi Arabia
News Summary - expatriate social worker who went to home for treatment died
Next Story