മഹല്ലുകളുടെ മുന്നേറ്റത്തിൽ പ്രവാസികളുടെ പങ്ക് നിസ്തുലം: എ.പി നിസാം
text_fieldsജിദ്ദ: കേരളത്തിലെ മഹല്ല് കൂട്ടായ്മകളുടെ മുന്നേറ്റത്തിൽ പ്രവാസികളുടെ പ്രവർത്തനങ്ങൾ നിസ്തുലമാണെന്നും മഹല്ല് പുരോഗതിക്ക് സഹായിച്ചിട്ടുണ്ടെന്നും സെൻററർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ സീനിയർ റിസോർസ് പേർസൺ എ.പി നിസാം പറഞ്ഞു. ‘മാറുന്ന ലോകത്ത് മുന്നിൽ നടക്കാൻ’ എന്ന സെമിനാറിെൻറ ഭാഗമായി സംഘടിപ്പിച്ച പ്രവാസി മഹല്ല് ഭാരവാഹികളുടേയും സംഘടനാ പ്രതിനിധികളുടേയും യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാട്ടിലെ മഹല്ല് സംവിധാനങ്ങളിൽ പ്രവാസികൾക്ക് നല്ല സ്വാധീനമാണുള്ളത്. മഹല്ല് പ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നവരാണ് അവർ. നമ്മുടെ വൈകാരിക ബന്ധങ്ങൾ, സാമ്പത്തിക സഹായങ്ങൾ ഇതെല്ലാം അതിന് കാരണമാണ്. ഈ അനുകൂല ഘടകം ഉപയോഗപ്പെടുത്തി പ്രവാസി സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
വിവിധ മഹല്ലുകളേയും സംഘടനകളേയും പ്രതിനിധീകരിച്ച് ഹനീഫ പാറക്കൽ, അബ്്ദുറഹ്മാൻ വല്ലാഞ്ചിറ, സി.എം.അലി മൗലവി, അമീർ ചെറ്കോട്, ഷഹ്സാദ്, കെ.ടി മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. സിജി ചാപറ്റർ പ്രസിഡൻറ് കെ.എം മുസ്തഫ ഉപസംഹാരിച്ചു. സീസൺസ് റസ്റ്റൊറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രവാസി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ സിജി ജിദ്ദ ചാപ്റ്റർ മുൻ പ്രസിഡൻറ് എ.എം അശ്റഫ് അധ്യക്ഷത വഹിച്ചു. കെ.ടി അബൂബക്കർ സ്വാഗതവും മുഹമ്മദ് താലിഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
