പ്രവാസി സാംസ്കാരിക വേദി മദീന യൂനിറ്റ് സമ്മേളനം
text_fieldsപ്രവാസി സാംസ്കാരിക വേദി മദീന യൂനിറ്റ് സമ്മേളനത്തില് നിന്ന്
മദീന: പ്രവാസി സാംസ്കാരിക വേദി മദീന യൂനിറ്റ് സമ്മേളനം നടത്തി. മേഖല പ്രസിഡൻറ് സോജി ജേക്കബ് ഉദ്ഘാടനം ചെയ്തു. നന്മയിലും മാനവികതയിലുമൂന്നിയ ഭാവി വികസന പദ്ധതികളാണ് വെൽെഫയർ പാർട്ടി സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു.'സാമൂഹ്യനീതിക്ക് വെല്ഫെയറിനൊപ്പം' എന്ന മുദ്രാവാക്യത്തോടൊപ്പം നിന്ന് നിയമസഭ തെരഞ്ഞെടുപ്പില് വെല്ഫെയര് സ്ഥാനാർഥികളെ വിജയിപ്പിക്കാന് അഹോരാത്രം പ്രയത്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പ്രസിഡൻറ് അമീര് അഷ്കര് കുരിക്കള് അധ്യക്ഷത വഹിച്ചു. കേന്ദ്ര സംസ്ഥാന സര്ക്കാറുകളുടെ ജനദ്രോഹ നടപടികള്ക്കെതിരെ രണ്ട് പ്രമേയങ്ങള് അവതരിപ്പിച്ചു.നസീറുദ്ദീൻ, സിറാജ് എറണാകുളം എന്നിവര് സംസാരിച്ചു. മുജീബ് ചോക്കാട് സ്വാഗതവും കരീം കുരിക്കള് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

