Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളുടെ പണമയക്കൽ നിരക്കിൽ 16 ശതമാനം വർധനവ്

text_fields
bookmark_border
സൗദിയിൽനിന്ന്​ ഏപ്രിലിൽ അയച്ചത് 1,470 കോടി റിയാൽ
പ്രവാസികളുടെ പണമയക്കൽ നിരക്കിൽ 16 ശതമാനം വർധനവ്
cancel

ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തി​െൻറ നിരക്കിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം 1,470 കോടി റിയാലാണ് വിദേശികൾ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പണമയക്കൽ നിരക്കിൽ 16 ശതമാനത്തി​െൻറ വർധനവുണ്ടായതായി സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണിത്. അതേസമയം, തൊട്ടുമുമ്പത്തെ മാസമായ മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ പ്രവാസികളുടെ പണമയക്കലിൽ 13 ശതമാനത്തി​െൻറ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ അയച്ച തുകയേക്കാൾ 230 കോടി റിയാലി​െൻറ കുറവാണ് ഏപ്രിൽ മാസത്തിൽ ഉണ്ടായത്.

രാജ്യത്തെ പ്രവാസികൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി മാത്രം ഏപ്രിൽ മാസത്തിൽ 550 കോടി റിയാൽ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനുപുറമേ, സൗദി പൗരന്മാർ ഇതര രാജ്യങ്ങളിലേക്ക് പണമയക്കുന്ന നിരക്കിൽ മുൻവർഷത്തെ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനത്തി​െൻറ നേരിയ കുറവുണ്ടായതായും സൗദി സെൻട്രൽ ബാങ്കി​െൻറ റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expatriate remittance flows jump by 16%
Next Story