Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി പെ​ൻ​ഷ​ൻ...

പ്ര​വാ​സി പെ​ൻ​ഷ​ൻ 5,000 രൂ​പ​യാ​ക്ക​ണം; പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: മാ​റാ​ക്ക​ര കെ.​എം.​സി.​സി

text_fields
bookmark_border
പ്ര​വാ​സി പെ​ൻ​ഷ​ൻ 5,000 രൂ​പ​യാ​ക്ക​ണം; പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: മാ​റാ​ക്ക​ര കെ.​എം.​സി.​സി
cancel

റി​യാ​ദ്: കേ​ര​ള​ത്തി​െൻറ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ പെ​ൻ​ഷ​ൻ തു​ക 5,000 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് സൗ​ദി - മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി കൃ​ത്യ​മാ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ടാ​മ്പു​ഴ​യി​ലേ​ക്ക് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സ് സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

സൗ​ദി​യി​ലെ കെ.​എം.​സി.​സി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ മ​ദ്ര​സ, സ്കൂ​ൾ ത​ല​ങ്ങ​ളി​ലെ 10, പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും എ​ൽ.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യും യോ​ഗ​ത്തി​ൽ വെ​ച്ച് അ​നു​മോ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ഹ​ജ്ജ് വേ​ള​യി​ൽ ഹാ​ജി​മാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കി​യ മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഷ​ക്കീ​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ ഹാ​ജി ക​ല്ല​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​വി​ക്കു​ട്ടി മു​സ്ലി​യാ​ർ ആ​മു​ഖ ഭാ​ഷ​ണ​വും കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ളം​ബ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഷാ​ഫി മേ​ലേ​തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മു​ജീ​ബ് നെ​യ്യ​ത്തൂ​ർ, ഫൈ​സ​ൽ ചേ​ര​ട, അ​ബ്​​ദു​സ്സ​മ​ദ് എം.​കെ ന​ഗ​ർ, കെ.​ടി. മു​സ്ത​ഫ, ബ​ഷീ​ർ നെ​യ്യ​ത്തൂ​ർ, കെ.​ടി.​എ. റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ക​ല്ലി​ങ്ങ​ൽ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫ​ർ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schemeexpatriate pensionMarakara Global KMCCresettlement
News Summary - Expatriate pension should be increased to Rs. 5,000; resettlement scheme should be implemented: Marakara KMCC
Next Story