Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി പെൻഷൻ 5,000...

പ്രവാസി പെൻഷൻ 5,000 രൂപയാക്കണം; പുനരധിവാസ പദ്ധതി നടപ്പാക്കണം: മാറാക്കര കെ.എം.സി.സി

text_fields
bookmark_border
പ്രവാസി പെൻഷൻ 5,000 രൂപയാക്കണം; പുനരധിവാസ പദ്ധതി നടപ്പാക്കണം: മാറാക്കര കെ.എം.സി.സി
cancel

റിയാദ്: കേരളത്തി​െൻറ സാമ്പത്തിക അടിത്തറ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ പെൻഷൻ തുക 5,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് സൗദി - മാറാക്കര പഞ്ചായത്ത് കെ.എം.സി.സി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ കാരണങ്ങളാൽ ജോലി നഷ്​ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികൾക്കായി കൃത്യമായ പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു.

പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും സാധാരണക്കാരായ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് സർവീസുകൾ അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സൗദിയിലെ കെ.എം.സി.സി അംഗങ്ങളുടെ മക്കളിൽ മദ്രസ, പത്ത്, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും യോഗത്തിൽ വെച്ച് അനുമോദിക്കാൻ തീരുമാനിച്ചു.

കഴിഞ്ഞ ഹജ്ജ് വേളയിൽ ഹാജിമാർക്ക് മികച്ച സേവനം നൽകിയ മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ ചടങ്ങിൽ ആദരിക്കും. ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡൻറ്​ ഷക്കീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റർ നാസർ ഹാജി കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി മുസ്ലിയാർ ആമുഖ ഭാഷണവും കുഞ്ഞിമുഹമ്മദ് കൊളംബൻ മുഖ്യ പ്രഭാഷണവും നടത്തി. ഷാഫി മേലേതിൽ പ്രമേയം അവതരിപ്പിച്ചു. മുജീബ് നെയ്യത്തൂർ, ഫൈസൽ ചേരട, അബ്​ദുസ്സമദ് എം.കെ നഗർ, കെ.ടി. മുസ്തഫ, ബഷീർ നെയ്യത്തൂർ, കെ.ടി.എ. റസാഖ് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത്ത്​ നിർവഹിച്ചു. ജനറൽ സെക്രട്ടറി പി.പി. മുസ്തഫ സ്വാഗതവും ട്രഷറർ ഫർഹാൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccexpatriate pensionSaudi Arabia News
News Summary - Expatriate pension should be increased to Rs. 5,000; Rehabilitation plan should be implemented: Marakara KMCC
Next Story