പ്രവാസി പാക്കേജ് കേന്ദ്രനിലപാട് പുനഃപരിശോധിക്കണം -കേളി
text_fieldsഏരിയയുടെ പുതിയ ഭാരവാഹികളായ ഷാജി റസാഖ് (പ്രസി.), റഫീഖ് ചാലിയം (സെക്ര.), റഫീഖ് അരിപ്ര (ട്രഷ.)
റിയാദ്: പ്രവാസി പുനരധിവാസ പാക്കേജിന് പ്രത്യേക സഹായം നൽകില്ലെന്ന കേന്ദ്രസർക്കാറിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിലടക്കം മറ്റ് രാജ്യങ്ങളില്‍നിന്നും ജോലി നഷ്ടമായി തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്നത്. 2,000 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍, പ്രവാസികളുടെ പ്രശ്നങ്ങളെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ സമ്പദ് ഘടനയിൽ കാര്യമായ പങ്കുവഹിക്കുന്ന പ്രവാസികളുടെ വിഷയത്തിലുള്ള നിഷേധാത്മക നിലപാട് പുനഃപരിശോധിക്കണമെന്നും സാധ്യമായ സഹായങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കേളി 11ാം കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനം പി. ബിജു നഗറിൽ നടന്നു. ഏരിയ പ്രസിഡന്റ് ഹസൻ പുന്നയൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷിബു സെബാസ്റ്റ്യൻ രക്തസാക്ഷി പ്രമേയവും ലജീഷ് നരിക്കോട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ സുഭാഷ് വരവുചെലവ് കണക്കും കേന്ദ്ര പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
റഫീഖ് ചാലിയം, സുഭാഷ്, ടി.ആർ. സുബ്രഹ്മണ്യൻ, ഷമീർ കുന്നുമ്മൽ എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു. ഷാജി റസാഖ് (പ്രസി.), റഫീഖ് ചാലിയം (സെക്ര.), റഫീഖ് അരിപ്ര (ട്രഷ.), അലി പട്ടാമ്പി, സൂരജ് (വൈ. പ്രസി.), സുധീർ പോരേടം, സുഭാഷ് (ജോ. സെക്ര.), ലജീഷ് നരിക്കോട് (ജോ. ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ഷാജി ജോസഫ്, പ്രഭാകരൻ കണ്ടോന്താർ, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ, കേന്ദ്ര വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, സുധീർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വിനീത് രവീന്ദ്രൻ, ഷമീർ ബാബു, ഷംസുദ്ദീൻ, അനീസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ക്രെഡൻഷ്യൽ റിപ്പോർട്ട് ഏരിയ കമ്മിറ്റിയംഗം അജിത്ത് അവതരിപ്പിച്ചു. ഹസൻ പുന്നയൂർ, ഷാജി റസാഖ്, ഷിബു, സെബാസ്റ്റ്യൻ, റഫീഖ് ചാലിയം, അലി പട്ടാമ്പി, സുഭാഷ്, ലജീഷ് നരിക്കോട്, വിനീത് രവീന്ദ്രൻ, സജാദ്, സുധീർ പോരേടം, സൂരജ്, റഫീഖ് അരിപ്ര, അജിത്, ഷാജി മൊയ്തീൻ, ബാബു, അശോകൻ എന്നിവർ അടങ്ങിയ സബ് കമ്മിറ്റികൾ സമ്മേളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു. സംഘാടകസമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും സെക്രട്ടറി റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
കേളി അസീസിയ ഏരിയ സമ്മേളനം രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു

