സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസി സംഘടനകൾ
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി അൽനഖീൽ ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ റഹിമാൻ തിരൂർ ദേശീയ പതാക ഉയർത്തി.
ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി കലാകായിക ഉപദേഷ്ഠാവ് സജീ ജോബ് തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വോട്ട് ചോരി പോരാട്ടത്തിന് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നജ്മുദ്ദീൻ കുട്ടമ്പൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനീസ് ചുഴലി (കെ.എം.സി.സി), സുധീർ കായംകുളം (ഒ.ഐ.സി.സി) എന്നിവർ സംസാരിച്ചു. നിർധനരായ അനേകം പേരുടെ അത്താണിയും മുൻ ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമായിരുന്ന പള്ളിപറമ്പിൽ ശരീഫ് ഒതായിക്ക് ഒ.ഐ.സി.സി സോഷ്യൽ മീഡിയ മാനേജർ ദീർബാവ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി പി.പി.എം അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. ഗായകൻ ജോസഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഗാനസന്ധ്യ നടന്നു. മുജീബ് ഒതായി, സനോജ് പത്തിരിയാൽ, അബ്ദുൽറഹിമാൻ കാപ്പാട്, ആർ.എച്ച് രവി, റഹീം കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ജിദ്ദ ഇന്ത്യൻസ് വെൽഫെയർ ഫോറം
ജിദ്ദ: ഇന്ത്യയുടെ 79മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ജിദ്ദ ഇന്ത്യൻസ് വെൽഫെയർ ഫോറം കുടിയേറ്റ തൊഴിലാളികൾക്കായി അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജിദ്ദ ഇന്ത്യൻസ് വെൽഫെയർ ഫോറം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
സംഘടനയുടെ മെഡിക്കൽ ടീം സെക്രട്ടറി അഹമ്മദ് പാഷയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ജനറൽ മെഡിക്കൽ കൺസൾട്ടേഷൻ, രക്തസമ്മർദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, ഉയരവും ഭാരവും പരിശോധിക്കൽ, ഇ.സി.ജി പരിശോധന, ശ്രവണ പരിശോധന, നേത്ര പരിശോധന എന്നിവ ക്യാമ്പിൽ ഒരുക്കിയിരുന്നു.
ശ്രവണ പരിശോധനയിൽ 42 ശതമാനം ആളുകൾക്ക് കേൾവിക്കുറവ് ഉണ്ടെന്ന് കണ്ടെത്തി. അവരിൽ 20 ശതമാനം പേർ ഹെഡ്ഫോണുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. ക്യാമ്പുമായി സഹകരിച്ച അബീർ ഡോക്ടർമാരെയും നഴ്സുമാരെയും ജിദ്ദ ഇന്ത്യൻസ് വെൽഫെയർ ഫോറം പൂച്ചെണ്ടും അഭിനന്ദന കത്തും നൽകി ആദരിച്ചു. മെഡിക്കൽ സേവനങ്ങളോടൊപ്പം ഡോ. നിയാസ് സിറാജ് പൊതുവായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധ ക്ലാസ് നടത്തി. പ്രതിരോധ മരുന്നുകളുടെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജേത തമിഴ് സംഘ എഞ്ചിനീയർ കാജ മൊയ്തീൻ പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു. ഐ.ഡബ്ല്യു.എഫ് ജിദ്ദ സോൺ അഡ്മിനിസ്ട്രേറ്റർമാരായ ഇസ്മായിൽ, എൻജിനീയർ പനങ്ങാട്ടൂർ അബ്ദുൽ ഹലീം, കാരക്കൽ അബ്ദുൾ മജീദ്, പരമക്കുടി സെൽവക്കനി, എൻജിനീയർ നീതൂർ റിസ്വാൻ, അഹമ്മദ് ബഷീർ, നെല്ലിക്കുപ്പം അഷ്റഫ്, മൻസൂർ, മൻസൂർ അലി, ആദം, മുഹമ്മദ് ഇർഫാൻ, ബാജുല്ല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

