Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് ഈ​ണ​മാ​യി പ്ര​വാ​സി​ക​ളു​ടെ സം​ഗീ​ത ആ​ൽ​ബം

text_fields
bookmark_border
സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് ഈ​ണ​മാ​യി പ്ര​വാ​സി​ക​ളു​ടെ സം​ഗീ​ത ആ​ൽ​ബം
cancel
camera_alt

‘ശു​ക്​​റ​ൻ യാ ​സൗ​ദി​യ’ ആ​ൽ​ബം പോ​സ്റ്റ​ർ

ദ​മ്മാം: 92ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യോ​ടു​ള്ള ന​ന്ദി സൂ​ച​ക​മാ​യി സം​ഗീ​ത ആ​ൽ​ബം സ​മ്മാ​നി​ച്ച് ദ​മ്മാ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. 'ശു​ക്ര​ൻ ല​ക യാ ​സൗ​ദീ' എ​ന്ന പേ​രി​ലു​ള്ള ആ​ൽ​ബം ദ​മ്മാം അ​ൽ​മു​ന സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു. ടി.​പി ഗ്രൂ​പ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ടി.​പി. മു​ഹ​മ്മ​ദും മു​ഹ​മ്മ​ദ് ന​ജാ​തി​യും ചേ​ർ​ന്ന് ര​ചി​ച്ച അ​റ​ബി​യി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള പാ​ട്ടു​ക​ളാ​ണ് മാ​പ്പി​ള​പ്പാ​ട്ടു ഗാ​യ​ക​നാ​യ നാ​ച്ചു അ​ണ്ടോ​ണ​യു​ടെ​യും ക​ണ്ണൂ​ർ മ​മ്മാ​ലി​യു​ടെ​യും ആ​ലാ​പ​ന​ത്തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ​ത്.

ക​ണ്ണൂ​ർ മ​മ്മാ​ലി​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത്. അ​ൽ​മു​ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ സൗ​ദി​യു​ടെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന ദൃ​ശ്യ​ങ്ങ​ളും ചേ​ർ​ന്ന ആ​ൽ​ബം തി​ക​ച്ചും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് പ​ക​രു​ന്ന​ത്. അ​ന്നം ന​ൽ​കി​യ നാ​ടി​നോ​ടും ജ​ന​ത​യോ​ടും പ്ര​വാ​സി​ക​ൾ​ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​തി​ന്റെ പൂ​ർ​ണ അ​ർ​ഥ​ത്തി​ലും ആ​ശ​യ​ത്തി​ലും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വ​രി​ക​ൾ ആ​സ്വാ​ദ​ക​രു​ടെ മ​നം​ക​വ​രു​ന്ന​തും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

മാ​പ്പി​ള​പ്പാ​ട്ട്​ നി​രൂ​പ​ക​ൻ ഫൈ​സ​ൽ എ​ളേ​റ്റി​ൽ, നാ​സ​ർ അ​ൽ​ഖ​ഹ്താ​നി, മു​ഹ​മ്മ​ദ് യൂ​സ​ഫ്, മ​മ്മൂ മാ​സ്റ്റ​ർ, പി.​വി. അ​ബ്ദു​റ​ഹ്മാ​ൻ, കാ​ദ​ർ ചെ​ങ്ക​ള, പ​വ​ന​ൻ മൂ​ല​ക്ക​ൽ, ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, സു​നി​ൽ മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് ആ​ലു​വ, ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി, മാ​ലി​ക് മ​ഖ്‌​ബൂ​ൽ, റ​ഹ്മാ​ൻ ക​ര​യാ​ട്, ഹ​മീ​ദ് വ​ട​ക​ര, രാ​ജേ​ഷ് ക​ണ്ണൂ​ർ, മു​ത്തു ത​ല​ശ്ശേ​രി, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, പി.​ടി. അ​ല​വി, മു​ജീ​ബ് ക​ള​ത്തി​ൽ, നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi national day
News Summary - Expatriate music album as tune for Saudi national day announcement
Next Story