Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ട്ര​സ്​​റ്റ്​ ഫ​ണ്ട്​ ഗു​ണ​ക​രം: സൗ​ദി കെ.​എം.​സി.​സി

text_fields
bookmark_border
പ്ര​വാ​സി ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ട്ര​സ്​​റ്റ്​ ഫ​ണ്ട്​ ഗു​ണ​ക​രം: സൗ​ദി കെ.​എം.​സി.​സി
cancel

റി​യാ​ദ്: കേ​ര​ള​ത്തെ നി​ക്ഷേ​പ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കേ​ര​ള സ​ർ​ക്കാ​റി​െൻറ ‘പ്ര​വാ​സി ഇ​ൻ​വെ​സ്റ്റ്‌​മെൻറ്​ ട്ര​സ്റ്റ് ഫ​ണ്ട്’ പ​ദ്ധ​തി​യെ പ്ര​വാ​സി സ​മൂ​ഹം നെ​ഞ്ചേ​റ്റു​മെ​ന്ന് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച യു.​ഡി.​എ​ഫ് സ​ർ​ക്കാ​റിെൻറ പ്ര​ഥ​മ ബ​ജ​റ്റി​ലെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളെ ക​മ്മി​റ്റി സ​ർ​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്തു.

മു​ൻ സ​ർ​ക്കാ​റിെൻറ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ മ​റി​ക​ട​ന്ന് അ​വ​ത​രി​പ്പി​ച്ച ഈ ​ജ​ന​പ്രി​യ ബ​ജ​റ്റ് കേ​ര​ള​ത്തെ സു​ശ​ക്ത​മാ​ക്കു​മെ​ന്നും, പ്ര​വാ​സി​ക​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​ത്വ​വും നാ​ട്ടി​ൽ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെൻറ്​ ട്ര​സ്റ്റ്, ആ​ഗോ​ള ഹ​ബ്ബു​ക​ൾ, മി​ഷ​ൻ സ​മു​ദ്ര, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ എ​ന്നി​വ വ​ഴി​യു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നും കെ.​എം.​സി.​സി വ്യ​ക്ത​മാ​ക്കി. ഇ​തി​ലൂ​ടെ പ്ര​വാ​സി​ക​ളു​ടെ അ​റി​വും പ​രി​ച​യ​സ​മ്പ​ത്തും സം​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യി പ​ങ്കു​വെ​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

പ്ര​വാ​സി സം​രം​ഭ​ക​ർ​ക്ക് ചു​വ​പ്പു​നാ​ട ഒ​ഴി​വാ​ക്കി ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ അ​തി​വേ​ഗം അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ ഇ​ൻ​വെ​സ്റ്റ് കേ​ര​ള സെ​ൽ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തും, ആ​ഗോ​ള തൊ​ഴി​ൽ മേ​ഖ​ല​ക​ൾ പ​ഠി​ച്ച് യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കാ​ൻ ഗ്ലോ​ബ​ൽ ജോ​ബ് വാ​ച്ച് ട​വ​ർ ആ​രം​ഭി​ക്കു​ന്ന​തും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഇ​ത് വി​ദേ​ശ​ത്ത് ഉ​യ​ർ​ന്ന വേ​ത​ന​മു​ള്ള മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കും. നി​ല​വി​ലു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം മ​ട​ങ്ങി​യെ​ത്തി​യ​വ​ർ​ക്കും വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും കൂ​ടു​ത​ൽ സാ​മൂ​ഹ്യ​സു​ര​ക്ഷ ന​ൽ​കും. ഇ​ത്ത​രം ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ കെ.​പി. മു​ഹ​മ്മ​ദ്‌​കു​ട്ടി, കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ഖാ​ദ​ർ ചെ​ങ്ക​ള എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Expatriate Investment Trust Fund Quality: Saudi KMCC
Next Story