സൗദിയിൽ പ്രവാസിയെ മകൻ ക്രൂരമായി കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകനെ കൊണ്ടുവന്നത് ലഹരിമുക്തി നേടാൻ
text_fieldsRepresentation Image
ജുബൈൽ: ലഹരിക്കടിമയായ മകൻ പ്രവാസിയായ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി.ഉത്തർപ്രദേശ് ലഖ്നോ സ്വദേശി ശ്രീകൃഷ്ണ ബ്രിജ്നാഥ് യാദവ് (52) ആണ് സ്വന്തം മകെൻറ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ടെക്‌നിഷ്യൻ ആയിരുന്നു ശ്രീകൃഷ്ണ ബ്രിജ്നാഥ് യാദവ്.
നാട്ടിൽ പഠിക്കുന്ന മകൻ കുമാർ യാദവ് മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് രക്ഷപ്പെടുത്താൻ പിതാവ് ശ്രീകൃഷ്ണ ഒന്നര മാസം മുമ്പ് സൗദി അറേബ്യയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ, സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ഇതേതുടർന്നാണ് ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിതാവിന്റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ക്രൂരമായ കൊലപാതകത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സൗദിയിലെ പ്രവാസി സമൂഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.