ശ്രദ്ധേയമായി പ്രവാസി ഇഫ്താർ
text_fieldsപ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റിയുടെ ഇഫ്താർ സംഗമം സൈഹാത്തിലെ നൂറിൻ റിസോർട്ടിൽ നടന്നു. റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് പ്രവാസി വെൽഫെയർ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. വിവിധ ജില്ല, റീജനൽ, വനിത വിഭാഗം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ജനറൽ കൺവീനർ ജമാൽ പയ്യന്നൂർ, റീജനൽ, ജില്ല ഭാരവാഹികളായ ബിജു പൂതകുളം, ഷമീം കണ്ണൂർ, ഹാരിസ് കൊച്ചി, ജംഷാദ് കണ്ണൂർ, ഷരീഫ് കൊച്ചി, സലീം കണ്ണൂർ, അബ്ദുല്ല സൈഫുദീൻ, ഷമീർ പത്തനാപുരം, അയ്മൻ സഈദ്, ഫൈസൽ കുറ്റ്യാടി, തൻസീം കണ്ണൂർ, ഷക്കീർ ബിലാവിനകത്ത്, സമീയുള്ള കൊടുങ്ങല്ലൂർ, ജോഷി ബാഷ, റഊഫ് ചാവക്കാട്, ദമ്മാം റീജനൽ വനിത വിഭാഗം പ്രസിഡൻറ് ഫാത്തിമ ഹാഷിം, ഭാരവാഹികളായ ജസീറ ഫൈസൽ, റഷീദ അലി, അനീസ മെഹബൂബ്, സജ്ന സക്കീർ, റമീസ അർഷദ്, സൽമ സമീയുള്ള, തിത്തു നവാഫ്, ഷോബി ഷാജു, നജ്ല സാദത്ത് എന്നിവർ നേതൃത്വം നൽകി.

