Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖ​സീ​മി​ൽ...

അ​ൽ ഖ​സീ​മി​ൽ നി​രാ​ലം​ബ​ർ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ളെ​ത്തി​ച്ച് പ്ര​വാ​സി സം​ഘം

text_fields
bookmark_border
അ​ൽ ഖ​സീ​മി​ൽ നി​രാ​ലം​ബ​ർ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ളെ​ത്തി​ച്ച് പ്ര​വാ​സി സം​ഘം
cancel
camera_alt

അ​ൽ ഖ​സീ​മി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​യി ഖ​സീം പ്ര​വാ​സി സം​ഘം പ്ര​വ​ർ​ത്ത​ക​ർ

ബു​റൈ​ദ: അ​ൽ ഖ​സീ​മി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ കാ​ർ​ഷി​ക​വൃ​ത്തി​യി​ലും ആ​ട്ടി​ട​യ​ന്മാ​രു​മാ​യി ജോ​ലി​ചെ​യ്യു​ന്ന നി​രാ​ലം​ബ​ർ​ക്ക് ഖ​സീം പ്ര​വാ​സി സം​ഘം പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി. കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ സെ​ല്ലി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​െ​വ​ച്ച്​ സ്വ​രൂ​പി​ച്ച തു​ക​യി​ലൂ​ടെ​യാ​ണ് കി​റ്റു​ക​ൾ​ക്കാ​വ​ശ്യ​മാ​യ വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

ഖ​സീം പ്ര​വി​ശ്യ​യി​ലെ ദു​ൽ​ഫ, ഫു​ഐ​ല​ക്ക്, മി​ദ്ന​ബ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ത​ത് പ്ര​ദേ​ശ​ത്തെ കേ​ന്ദ്ര-​ഏ​രി​യ-​യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ നൈ​സാം തൂ​ലി​ക, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നി​ഷാ​ദ് പാ​ല​ക്കാ​ട്, ജീ​വ​കാ​രു​ണ്യ സെ​ൽ പ്ര​വ​ർ​ത്ത​ക​ൻ ഷൈ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitsExpatriate group
News Summary - Expatriate group sells food kits
Next Story