പ്രവാസി ഫുട്ബാൾ ക്ലബ് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സുഹൈൽ എടക്കരക്ക് പ്രവാസി ഫുട്ബാൾ ക്ലബ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ഫുട്ബാൾ ക്ലബ് താൽക്കാലികമായി പ്രവാസം മതിയാക്കി മടങ്ങുന്ന ക്ലബ് അംഗവും ഗോൾ കീപ്പറുമായിരുന്ന സുഹൈൽ എടക്കരക്ക് യാത്രയയപ്പ് നൽകി. റിയാദ് എക്സിറ്റ് ഒമ്പതിലെ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എം.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു.
ക്ലബ് മാനേജർ ഫെബിൻ, അർഷദ് ഷൊർണൂർ, ഷബീർ മുത്തു, നിഷാൽ എന്നിവർ സംസാരിച്ചു. സുഹൈൽ എടക്കര മറുപടി പ്രസംഗം നടത്തി. ക്ലബിെൻറ പേരിലുള്ള ഓർമഫലകവും ഉപഹാരവും ക്ലബ് അംഗങ്ങൾ ചേർന്ന് നൽകി. ജിഷ്ണു, റിനോജ്, അനസ്, ഹാരിസ് മടവൂർ, അസ്ഹർ, ഷബീബ്, മുഹ്സിൻ, സമദ്, ഷാജിർ, നിയാസ് അലി എന്നിവർ നേതൃത്വം കൊടുത്തു. നിസാർ ബാബു സ്വാഗതവും നസീർ ബാബു നന്ദിയും പറഞ്ഞു.

