പ്രവാസിയുടെ തിരക്കഥയിൽ സിനിമ ഒരുങ്ങുന്നു
text_fields‘നീ ആരാരോ’ എന്ന വിഡിയോ ആൽബത്തിന്റെ ടൈറ്റിൽ റിയാദിൽ ശിഫ മലയാളി സമാജം ചടങ്ങിൽ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: മലയാളിയും പത്തുവർഷമായി റിയാദിൽ പ്രവാസിയുമായ സൂരജ് രഘുനാഥിന്റെ തിരക്കഥയിൽ സിനിമ ഒരുങ്ങുന്നു. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ‘പോര്’ എന്ന മലയാള സിനിമയുടെ കഥയും തിരക്കഥയുമാണ് സൂരജ് രഘുനാഥ് ഒരുക്കിയത്. റിയാദിലെ ശിഫയിൽ ജോലി ചെയ്യുന്ന യുവാവ് നിരവധി വർഷങ്ങളായി സിനിമ മോഹവുമായി കഴിയുകയായിരുന്നു.
നിരവധി സീരിയലുകളിലും ഷോർട്ട് ഫിലിമിലും അഭിനയിച്ച് ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. ഗാനരചനയും നിർവഹിക്കാറുണ്ട്. പുതുതായി ഒരുങ്ങുന്ന ‘നീ ആരാരോ’ എന്ന വിഡിയോ ആൽബത്തിലെ പാട്ടുകൾ സൂരജ് രചിച്ചതാണ്. ഈ ആൽബത്തിന്റെ ടൈറ്റിൽ റിയാദിൽ ശിഫ മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. സൂരജിന്റെ വരികൾ പ്രശാന്ത് മോഹൻ സംഗീതം നൽകി വിനീത് ശ്രീനിവാസനും സിതാര കൃഷ്ണകുമാറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശ്യാം മംഗലം ആൽബം സംവിധാനം നിർവഹിക്കുന്നു.

