Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട്ടി​ലേ​ക്ക്...

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ പ്ര​വാ​സി മ​രി​ച്ചു

text_fields
bookmark_border
നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ പ്ര​വാ​സി മ​രി​ച്ചു
cancel
camera_alt

റം​സാ​ൻ അ​ലി


ന​ജ്‌​റാ​ൻ: വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്ക​വേ ക​ൽ​ക്ക​ത്ത സ്വ​ദേ​ശി ന​ജ്‌​റാ​നി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ റം​സാ​ൻ അ​ലി (65) ആ​ണ് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് പെ​ട്ടെ​ന്നു​ണ്ടാ​യ നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​യി​രു​ന്നു അ​ന്ത്യം.

ന​ജ്‌​റാ​നി​ലെ ഹ​യ്യു​ൽ ഫ​ഹ​ദി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ടൈ​ല​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വി​ധി മ​ര​ണ​ത്തി​​ന്റെ രൂ​പ​ത്തി​ലെ​ത്തി​യ​ത്. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ന​ജ്‌​റാ​നി​ലെ ഫൈ​സ​ലി​യ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. കെ.​എം.​സി.​സി ന​ജ്‌​റാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ സ​ലീം ഉ​പ്പ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Expatriate dies while trying to return home
Next Story