റിയാദിൽ നിര്യാതനായ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഅബ്ദുൽ മുത്തലിബ്
റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ച മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ആരിഫ, മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹത്തോടൊപ്പം റിയാദിൽനിന്ന് മകൻ ഷാഹുൽ അനുഗമിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് ഐ.സി.എഫ് റിയാദ് ഘടകം വെൽഫെയർ പ്രവർത്തകരാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

