ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് പ്രവാസി സമൂഹം
text_fieldsൽഅഹ്സ ഒ.ഐ.സി.സി പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ ദേശീയ പതാക ഉയർത്തുന്നു
അൽഅഹ്സ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനം ഒ.ഐ.സി.സി അൽഅഹ്സ ഏരിയകമ്മിറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സലാഹിയ്യയിലെ അൽ സുൽത്താൻ മിനി ഗ്രൗണ്ടിൽ പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി. ജവഹർ ബാലമഞ്ച് പ്രവർത്തകരായ ഗോഡുവീന, ക്രിസ്റ്റീന, ആദിൽ, ഫിസാൻ, ഗോഡ്വിൻ എന്നിവർ ദേശീയഗാനം ആലപിച്ചു. ഭരണഘടനയുടെ ആമുഖവും അഖണ്ഡ ഭാരത പ്രതിജ്ഞയും ഗോഡുവീന ചൊല്ലി ക്കൊടുത്തു.
ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നവാസ് കൊല്ലം റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. ദമ്മാം റീജനൽ കമ്മിറ്റി പ്രതിനിധി ശാഫി കുറിർ, ദമ്മാം പാലക്കാട് ജില്ല ട്രഷറർ ഷമീർ പനങ്ങാടൻ, കിങ് ഫൈസൽ യൂനിവേഴ്സിറ്റി ലെക്ചറർ ഷീബ ഷാജു എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു. പായസം, മിഠായികൾ, ഡോണറ്റ്സ് എന്നിവ സമീപത്തുള്ള കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സ്വദേശി പൗരന്മാർക്കും വിതരണം ചെയ്തു. പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, മൊയ്തു അടാടിയിൽ, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർക്കാട്, കെ.പി. നൗഷാദ്, വി.പി. സെബാസ്റ്റ്യൻ, മുരളീധരൻ പിള്ള, ഹാഷിം കണ്ണൂർ, കെ. അബ്ദുൽ സലീം, അഹമ്മദ് കോയ കോഴിക്കോട്, ഷമീർ പാറക്കൽ, ദിവാകരൻ കാഞ്ഞങ്ങാട്, അൻസിൽ ആലപ്പി, സജീം കുമ്മിൾ, പ്രദീപ് ശാസ്താംകോട്ട, ഷാജി സുലൈമാൻ, സലീം സലഹിയ്യ, അബ്ദുൽ ഹമീദ് പെരിന്തൽമണ്ണ, സമീർ ഹുസൈൻ, ഷാജു ടി. അബ്രഹാം, ഫാറൂഖ് വാച്ചാക്കൽ, അനിരുദ്ധൻ, നവാസ് അൽ നജ, ഷിഹാബ് സലീം, രമണൻ കായംകുളം, ഹരി ശ്രീലകം, ഷാജി മാവേലിക്കര, ജിതേഷ് ദിവാകരൻ, മുഹമ്മദ്ക്ക വാച്ചാക്കൽ, സെബി ഫൈസൽ എന്നിവർ നേതൃത്വം നൽകി. ദേശഭക്തിഗാനാലാപനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
റിയാദ് പ്രവാസി വെൽഫെയർ അസീസിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തവർ
പ്രവാസി വെൽഫെയർ
റിയാദ്: പ്രവാസി വെൽഫെയർ റിയാദ് അസീസിയ ഏരിയ കമ്മിറ്റിയും സനാഇയ്യ പ്രവാസി ഫുട്ബാൾ ക്ലബും റിപ്പബ്ലിക് ദിനാഘോഷം നടത്തി. അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിലെ ലളിതമായ ചടങ്ങിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി റിപ്പബ്ലിക്ദിന സന്ദേശം നൽകി. ഭരണഘടനാദത്തമായ ചുമതലകൾ നിർവഹിക്കാനും അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനും ഇന്ത്യൻ പൗരന്മാരായ പ്രവാസി സമൂഹം നിലകൊള്ളണമെന്ന് അദ്ദേഹം സദസ്യരെ ഓർമിപ്പിച്ചു. പ്രവാസി എക്സിക്യൂട്ടിവ് അംഗങ്ങൾ, ഫുട്ബാൾ ടീമംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഏരിയകമ്മിറ്റി തയാറാക്കിയ പായസവിതരണത്തോടെ പരിപാടി അവസാനിച്ചു. പ്രസിഡൻറ് അബ്ദുറഹ്മാൻ ഒലയാൻ, സി.സി അംഗം റിഷാദ് എളമരം, ക്ലബ് അംഗങ്ങളായ ഫസൽ, ഷജീർ, നൗഫൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഐ.സി.എഫ് ജിദ്ദ
ജിദ്ദ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ‘ഇന്ത്യ; സ്നേഹ റിപ്പബ്ലിക്’ എന്ന വിഷയത്തിൽ അസീസിയ്യ, റുവൈസ് എന്നിവിടങ്ങളിൽ ചർച്ചസംഗമം സംഘടിപ്പിച്ചു. അസഹിഷ്ണതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വർഗീയതയുടെയും പ്രചാരകർക്കെതിരെ ശക്തമായി നിലകൊള്ളുകയും, പരസ്പര വിശ്വാസവും സ്നേഹവും സാഹോദര്യവും ഐക്യവും ഊട്ടി ഉറപ്പിച്ച് വ്യത്യസ്തങ്ങളായ പുഷ്പങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഒരു പൂങ്കാവനമായി, ഭയമില്ലാത്ത, ആശങ്കകളില്ലാത്ത ഒരു സ്നേഹ റിപ്പബ്ലിക് സാധ്യമാവട്ടെ എന്ന് പ്രത്യാശിക്കുകയും എല്ലാവരും അതിനായി പരിശ്രമിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
അസീസിയ്യ അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.എഫ് സർവിസ് ആൻഡ് വെൽഫെയർ സെക്രട്ടറി മുജീബ്റഹ്മാൻ എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. ഹംസ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡന്റ് മുഹ്സിൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സൈനുൽ ആബിദീൻ തങ്ങൾ, മൻസൂർ മണ്ണാർക്കാട്, സെക്രട്ടറി അബൂ മിസ്ബാഹ് ഐക്കരപ്പടി എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ പുളിക്കൽ, അബ്ദുറഹ്മാൻ തങ്ങൾ എളമരം, സ്വലാഹുദ്ദീൻ മക്കരപ്പറമ്പ്, നാസർ മണ്ണാർക്കാട്, ജാബിർ പെരിന്താറ്റിരി, മരക്കാർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. റഷീദ് പന്തല്ലൂർ സ്വാഗതവും അഹ്മദ് മുഹ്യിദ്ദീൻ വാഴക്കാട് നന്ദിയും പറഞ്ഞു.റുവൈസ് ഹിബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.എഫ് മക്ക പ്രൊവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ ഉദ്ഘാടനം ചെയ്തു. ഹുസൈൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി ഉഗ്രപുരം, അബൂ മിസ്ബാഹ്, ഇബ്രാഹിം മുസ്ലിയാർ കോതമംഗലം എന്നിവർ സംസാരിച്ചു. നൗഫൽ കരിങ്കല്ലത്താണി സ്വാഗതവും മുഹമ്മദ് ഒഴുകൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

