പ്രവാസി ജീവകാരുണ്യ പ്രവർത്തക സഫിയയുടെ ജീവിതം സിനിമയാകുന്നു
text_fieldsസഫിയ അജിത്തിെൻറ ജീവിതം പറയുന്ന സിനിമയുടെ പോസ്റ്റർ
ദമ്മാം: പ്രവാസ ജീവകാരുണ്യ മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട, നിര്യാതയായ സഫിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സഫിയ ജീവിച്ചിരിക്കെ അവരോടൊപ്പം പ്രവർത്തിച്ചിരുന്ന ഒരുകൂട്ടം കലാകാരന്മാരുടെ വർഷങ്ങൾ നീണ്ട പ്രയത്നഫലമായാണ് ഈ ജീവിതം തിരശ്ശീലയിൽ പതിയുന്നത്. ഡോക്യൂെമൻററിയായും ഹ്രസ്വസിനിമയായുമൊക്കെ ചിത്രീകരിച്ചിട്ടും സംഭവബഹുലമായ ആ ജീവിതത്തിെൻറ പകുതി പോലും പറയാൻ കഴിഞ്ഞില്ലെന്ന നിരാശയിൽ നിന്നാണ് ഒരു മുഴുനീള ഫീച്ചർ സിനിമ എന്ന ആശയത്തിലേക്ക് ഇതിെൻറ അണിയറ പ്രവർത്തകർ എത്തിയത്.
സിനിമ യാഥാർഥ്യമാക്കാൻ എല്ലാ അർഥത്തിലുമുള്ള പിന്തുണയുമായി വ്യവസായികളും കലാകാരന്മാരുമായ കുറച്ചുപേർ രംഗത്ത് വന്നേതാടെ വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നം യാഥാർഥ്യമാവാൻ ഒരുങ്ങുകയാണ്. തേജോമയ പ്രൊഡക്ഷൻസിെൻറ ബാനറിൽ സതീഷ്കുമാർ ജുബൈൽ, നിതിൻ കണ്ടേമ്പത്ത്, ജേക്കബ് ഉതുപ്പ്, മഹേന്ദ്രൻ ജനാർദനൻ എന്നിവരാണ് നിർമിക്കുന്നത്. സഹീർഷാ കൊല്ലമാണ് സംവിധാനം. എഴുത്തുകാരി സബീന എം. സാലിയുടെ 'തണൽപ്പെയ്ത്ത്' എന്ന നോവലിനെ ആധാരമാക്കി അവർ തന്നെയാണ് തിരക്കഥ.
ജീവകാരുണ്യ രംഗത്ത് നിറഞ്ഞുനിൽക്കെയാണ് കാൻസർ ബാധിതയായി സഫിയ 2015 ജനുവരിയിൽ എറണാകുളത്തെ ലേക്ഷോർ ആശുപത്രിയിൽ മരിച്ചത്.സഫിയയുടെ ജീവിതം പറയുേമ്പാൾ പ്രവാസത്തിെൻറ വൈവിധ്യങ്ങളേയും ൈവരുധ്യങ്ങളേയും കുറിച്ച് കൂടി പറയാൻ പറ്റുമെന്നും ഇവിടെയുള്ള നിരവധി കലാകാരന്മാർക്ക് അവസരമൊരുക്കുമെന്നും സംവിധായകൻ സഹീർ ഷാ പറഞ്ഞു.
മലയാള സിനിമയിലെ പ്രമുഖ നടിയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ഗൾഫിലും നാട്ടിലുമായി ചിത്രീകരണം പൂർത്തിയാക്കാനാണ് തീരുമാനമെന്നും സഹീർഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

