പ്രവാസി ബാർബേഴ്സ് കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപ്രവാസി ബാർബേഴ്സ് കൂട്ടായ്മ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഡിസ്കൗണ്ട്കാർഡ് ടി.പി. ഷുഹൈബ് വിതരണം നടത്തുന്നു
ജിദ്ദ: പ്രവാസി ബാർബേഴ്സ് കൂട്ടായ്മ ജിദ്ദ കമ്മിറ്റി അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷറഫിയ്യ അൽ റയാൻ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
കൂട്ടായ്മയിലേക്ക് പുതുതായി കടന്നുവന്നവർക്കുള്ള അംഗത്വ കാർഡ് വിതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രത്യേക മെഡിക്കൽ ഡിസ്കൗണ്ട് കാർഡ് വിതരണം ടി.പി. ഷുഹൈബ് നിർവഹിച്ചു. മുസ്തഫ കോട്ടയിൽ, മുസമ്മിൽ ചിറക്കൽ, ഹാരിസ് പെരിന്തൽമണ്ണ, സുബൈർ വള്ളുവമ്പ്രം എന്നിവർ സംസാരിച്ചു.

