Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ...

സൗദിയിലെ കിടപ്പുമുറിയിൽ പ്രവാസി മരിച്ചു; മൃതദേഹം ഹഫർ അൽ ബാത്തിനിൽ ഖബറടക്കി

text_fields
bookmark_border
സൗദിയിലെ കിടപ്പുമുറിയിൽ പ്രവാസി മരിച്ചു; മൃതദേഹം ഹഫർ അൽ ബാത്തിനിൽ ഖബറടക്കി
cancel

റിയാദ്: സൗദി കിഴക്കൻ പ്രിവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ജോലിസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസിയായ ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അഷ്‌റഫ് അൻസാരി (53)യാണ് മരിച്ചത്.

കഴിഞ്ഞ 15 വർഷമായി ഹഫർ അൽ ബാത്തിനിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച താമസസ്ഥലത്തെ കിടപ്പുമുറിയിലാണ് അഷ്‌റഫ് അൻസാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികൃതരെത്തി പോസ്​റ്റ്​മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു.

ഹസീനയാണ് ഭാര്യ. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവർ മക്കളാണ്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡൻറ്​ വിബിൻ മറ്റത്തി​െൻറ നേതൃത്വത്തിലാണ് നിയമപരമായ നടപടികൾ ഏകോപിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatSaudi ArabiaObituary
News Summary - Expat dies in Saudi bedroom; buried in Hafar Al Batin
Next Story