Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി നാടുകടത്തൽ...

സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന്​ 356 ഇന്ത്യാക്കാർ കൂടി ഇന്ന്​ നാടണഞ്ഞു

text_fields
bookmark_border
സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന്​ 356 ഇന്ത്യാക്കാർ കൂടി ഇന്ന്​ നാടണഞ്ഞു
cancel
camera_alt

റിയാദിൽ നിന്ന്​ ബുധനാഴ്​ച നാട്ടിലേക്ക്​ മടങ്ങിയ ഇന്ത്യൻ തടവുകാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥർ റിയാദ്​ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ

റിയാദ്​: വിവിധ നിയമലംഘനങ്ങൾക്ക്​ പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരിൽ 356 പേർ കൂടി തിങ്കളാഴ്​ച നാട്ടിലേക്ക്​ മടങ്ങി. രാവിലെ 10ന്​ റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന്​ സൗദി എയർലൈൻസ്​ വിമാനത്തിൽ ഡൽഹിയിലേക്കാണ്​ ഇവർ പുറപ്പെട്ടത്​. റിയാദ്​ ഇസ്​കാനിലെ തർഹീലിൽ നിന്ന്​ ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരായ രാജേഷ്​ കുമാർ, യൂസഫ്​ കാക്കഞ്ചേരി, റനീഫ്​ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ എയർപോർട്ടിൽ എത്തിച്ച്​ യാത്രയാക്കുകയായിരുന്നു.

എല്ലാവർക്കും എംബസിയ​ുടെ വക ടീഷർട്ടുകൾ നൽകി. മഞ്ഞ നിറത്തിലുള്ള അത് ധരിച്ചാണ്​ എല്ലാവരും യാത്ര ചെയ്​തത്​. ഇതിൽ 14 പേർ മലയാളികളാണ്​. ബാക്കിയുള്ളവർ ഉത്തർപ്രദേശ്​ (200), പശ്ചിമ ബംഗാൾ (47), ബിഹാർ (32), രാജസ്​ഥാൻ (20), പഞ്ചാബ്​ (17), തമിഴ്​നാട്​, തെലങ്കാന, ത്രിപുര (11 വീതം), ഹിമാചൽ പ്രദേശ്​, ജമ്മു, ജാർക്കണ്ഡ്​ (ഒമ്പത്​ വീതം), ആ​ന്ധ്ര, ഗോവ, ഗുജറാത്ത്​, ഹരിയാന (എട്ട്​ വീതം), ​അസം (ഏഴ്)​, കർണാടക, മഹാരാഷ്​ട്ര, മധ്യപ്രദേശ്​ (അഞ്ച്​) എന്നീ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതോടെ കോവിഡ്​ വ്യാപനമുണ്ടായ ശേഷം അഞ്ചുമാസത്തിനിടെ നാട്ടിലേക്ക്​ മടങ്ങിയ മൊത്തം ഇന്ത്യൻ തടവുകാരുടെ എണ്ണം 2301 ആയി.

ഇൗ മാസം 14നാണ്​ ഇതിന്​ മുമ്പ്​ തടവുകാരുടെ യാത്രയുണ്ടായത്​. അന്ന്​ 362 പേരാണ്​ ഡൽഹിയിലേക്ക്​ പോയത്​. റിയാദിൽ നിന്ന്​ 211ഉം ജിദ്ദയിൽ നിന്ന്​ 151ഉം പേരാണ്​ അതിലുൾപ്പെട്ടത്​. ഡൽഹി, ഉത്തർപ്രദേശ്​, തമിഴ്​നാട്​, തെലങ്കാന സംസ്​ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ അന്താരാഷ്​ട്ര വിമാനസർവിസ്​ നിർത്തിവെച്ച സാഹചര്യത്തിൽ തടവുകാരുടെ തിരിച്ചയക്കൽ തടസപ്പെട്ടിരുന്നു. ഇതോടെ​ റിയാദിലും ജിദ്ദയിലും തർഹീലുകളിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം പെരുകി. തുടർന്ന്​ ഇന്ത്യൻ എംബസി സൗദി കാര്യാലയങ്ങളുമായി ഇ​ടപെട്ട്​ മെയ് മാസത്തിൽ 421 പേരെ റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചു. അതിന്​ ശേഷം നീണ്ട ഇടവേളയുണ്ടായി. സെപ്​തംബർ 23നാണ്​​​ വീണ്ടും കയറ്റി അയക്കൽ നടപടി തുടങ്ങിയത്​. അന്ന്​ റിയാദിൽ നിന്ന്​ 231 പേർ ചെന്നൈയിലേക്കും 27ന്​ ജിദ്ദയിലെ തർഹീലിൽ നിന്ന്​ 351 പേർ ഡൽഹിയിലേക്കും​ പോയി. ഒക്​ടോബർ ആറിന്​ 580 പേരെ റിയാദിൽ നിന്ന്​ രണ്ട്​ വിമാനങ്ങളിലായി ഡൽഹിയിലേക്കും ലക്​നൗവിലേക്കും കയറ്റിവിട്ടിരുന്നു. ഒക്​ടോബർ 14ന്​ 362ഉം ഇപ്പോൾ 356ഉം പേർ കൂടി പോയതോടെയാണ്​ സൗദി തർഹീലുകളിലുള്ള ഇന്ത്യാക്കാരുടെ എണ്ണം നന്നേ ചുരുങ്ങിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatesaudi arabia
News Summary - Expat coming to india
Next Story