Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി വ്യവസായി ഷാജി...

പ്രവാസി വ്യവസായി ഷാജി അരിപ്രക്ക് യു.എ.ഇയിൽ ഗോൾഡൻ വിസ

text_fields
bookmark_border
പ്രവാസി വ്യവസായി ഷാജി അരിപ്രക്ക് യു.എ.ഇയിൽ ഗോൾഡൻ വിസ
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ജി അ​രി​പ്ര ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ എ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സ്‌ മാ​നേ​ജ​ർ ഖാ​ലി​ദ് സെ​യ്ദ് അ​ൽ അ​ലി​യി​ൽ നി​ന്ന് ഗോ​ൾ​ഡ​ൻ വി​സ ഏ​റ്റു​വാ​ങ്ങു​​ന്നു

Listen to this Article

റി​യാ​ദ്: ആ​തു​ര​സേ​വ​ന രം​ഗ​ത്ത് സൗ​ദി അ​റേ​ബ്യ​യി​ൽ ശ്ര​ദ്ധേ​യ​നാ​യ മ​ല​യാ​ളി വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷാ​ജി അ​രി​പ്ര യു.​എ.​ഇ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​ർ​ഹ​നാ​യി.

യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളും ഫാ​ർ​മ​സി​ക​ളു​മു​ള്ള ഷാ​ജി അ​രി​പ്ര സം​രം​ഭ​ക​രു​ടെ പ​ട്ടി​ക​യി​ലാ​ണ് വി​സ​ക്ക് അ​ർ​ഹ​നാ​യ​ത്. യു.​എ.​ഇ സ​ർ​ക്കാ​റി​ന്റെ ഈ ​അം​ഗീ​കാ​ര​ത്തി​ന് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്നും രാ​ജ്യ​ത്തി​ന്റെ അ​ഭി​വൃ​ദ്ധി​യി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​നും കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​നും ഗോ​ൾ​ഡ​ൻ വി​സ വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ഷാ​ജി അ​രി​പ്ര പ​റ​ഞ്ഞു.

പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ചി​കി​ത്സ രം​ഗ​ത്ത് നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​വു​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ട ഡോ. ​കെ.​ടി. റ​ബീ​ഉ​ല്ല​യെ പി​ന്തു​ട​ർ​ന്ന് ആ​തു​ര​ശു​ശ്രൂ​ഷ സം​രം​ഭ രം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ച​താ​ണ് ഗോ​ൾ​ഡ​ൻ വി​സ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​ട്ട​ങ്ങ​ൾ​ക്ക് ത​ന്നെ പ്രാ​പ്ത​നാ​ക്കി​യ​തെ​ന്ന് ഷാ​ജി പ​റ​ഞ്ഞു. യു.​എ.​ഇ​യി​ൽ ആ​തു​ര​സേ​വ​ന രം​ഗ​ത്ത് കൂ​ടു​ത​ൽ മു​ത​ലി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

യു.​എ.​ഇ​യു​ടെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ക​യാ​ണ്. ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ത​ന്റെ മാ​ർ​ഗ​ദ​ർ​ശി​യു​മാ​യ ഡോ. ​കെ.​ടി. റ​ബീ​ഉ​ല്ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു ശേ​ഷം പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ എ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സ്‌ മാ​നേ​ജ​ർ ഖാ​ലി​ദ് സെ​യ്ദ് അ​ൽ അ​ലി​യി​ൽ നി​ന്ന് ഷാ​ജി വി​സ ഏ​റ്റു​വാ​ങ്ങി. ഷി​ഫാ അ​ൽ ജ​സീ​റ ഷാ​ർ​ജ അ​ഡ്മി​ൻ ഓ​ഫി​സ​ർ താ​രി​ഖ് അ​ബ്ദു​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ, ഷി​റാ​സ്, പി.​സി. ഷ​ഫീ​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:golden visaUAEShaji Aripra
News Summary - Expat businessman Shaji Ariprak gets golden visa in UAE
Next Story