Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ബാ​ബ് ജി​ബ്രീ​ൽ’...

‘ബാ​ബ് ജി​ബ്രീ​ൽ’ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്നു

text_fields
bookmark_border
‘ബാ​ബ് ജി​ബ്രീ​ൽ’ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്നു
cancel

മ​ദീ​ന: മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ കി​ഴ​ക്ക് മു​റ്റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ബാ​ബ് ജി​ബ്രീ​ൽ’ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഹ​ജ്ജ് സീ​സ​ണും മ​ദീ​ന​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ഏ​രി​യ​യി​ലെ​യും അ​ടി​യ​ന്ത​ര ചി​കി​ത്സ ഏ​രി​യ​യി​ലെ​യും ബെ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ദീ​ന ആ​രോ​ഗ്യ ക്ല​സ്റ്റ​ർ വ്യ​ക്ത​മാ​ക്കി. ലാ​ബ്, ഓ​ഫി​സു​ക​ൾ, കാ​ത്തി​രി​പ്പ് ഹാ​ളു​ക​ൾ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കും. ക്ലി​നി​ക്കു​ക​ളി​ൽ നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശീ​ല​നം നേ​ടി​യ ജോ​ലി​ക്കാ​രെ​യും നി​യ​മി​ക്കും.

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് താ​ൽ​ക്കാ​ലി​ക​വും സ്ഥി​ര​വു​മാ​യ മ​റ്റ് ക്ലി​നി​ക്കു​ക​ളി​ലും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്. വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മീ​ഖാ​ത്ത്, ഹി​ജ്റ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യും മ​ദീ​ന ആ​രോ​ഗ്യ ക്ല​സ്റ്റ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CenterBab Gabriel
News Summary - Expanding facilities at Bab Gabriel Medical Center
Next Story