Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎക്സിറ്റ് / എൻട്രി വിസ...

എക്സിറ്റ് / എൻട്രി വിസ കാലാവധി ദീർഘിപ്പിക്കൽ: സംവിധാനമൊരുക്കി ജവാസത്ത്

text_fields
bookmark_border
എക്സിറ്റ് / എൻട്രി വിസ കാലാവധി ദീർഘിപ്പിക്കൽ: സംവിധാനമൊരുക്കി ജവാസത്ത്
cancel

ജു​ബൈ​ൽ: പ്ര​വാ​സി​ക​ളു​ടെ​യും രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും എ​ക്സി​റ്റ് / എ​ൻ​ട്രി വി​സ​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സ​ത്ത്) പു​റ​ത്തി​റ​ക്കി. ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നും റീ​എ​ൻ​ട്രി വി​സ​ക്കും ഫൈ​ന​ൽ എ​ക്സി​റ്റി​നും ഇ​തു ബാ​ധ​ക​മാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​ബ്ഷീ​ർ, മു​ഖീം പോ​ർ​ട്ട​ലു​ക​ൾ വ​ഴി കാ​ലാ​വ​ധി നീ​ട്ടാ​ൻ ക​ഴി​യും എ​ന്ന​തി​നാ​ൽ ജ​വ​സാ​ത്ത് ഓ​ഫി​സു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഒൗ​ദ്യോ​ഗി​ക ട്വീ​റ്റി​ലൂ​ടെ അ​റി​യി​ച്ചു. ജൂ​ൺ 30 വ​രെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം ജ​വാ​സ​ത്ത് നേ​ര​​ത്തേ അ​റി​യി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ നി​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. തൊ​ഴി​ലു​ട​മ​ക​ളോ ആ​ശ്രി​ത​വി​സ​ക​ളു​ടെ സ്​​പോ​ൺ​സ​ർ​മാ​രോ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇ​ല​ക്ട്രോ​ണി​ക് വി​സ സ​ർ​വി​സ്​ പോ​ർ​ട്ട​ൽ വ​ഴി കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​ക​ണം.


നീ​ട്ടു​ന്ന കാ​ല​യ​ള​വ് വ​രെ​യു​ള്ള സാ​ധു​വാ​യ ഇ​ഖാ​മ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഒ​പ്പം ന​ൽ​ക​ണം. മാ​ർ​ച്ച് 18നും ​ജൂ​ൺ 30നും ​ഇ​ട​യി​ൽ ഇ​ഖാ​മ കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന വി​ദേ​ശി​ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഖാ​മ മൂ​ന്നു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി നീ​ട്ടി​ന​ൽ​കു​ക​യും ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യും. ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​ക്സി​റ്റ് / എ​ൻ​ട്രി വി​സ​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് ഫീ​സ്​ കൂ​ടാ​തെ മൂ​ന്നു മാ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കും. ഇ​ഖാ​മ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തി​നു ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫൈ​ന​ൽ എ​ക്സി​റ്റ് ന​ൽ​കി​യ ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫൈ​ന​ൽ എ​ക്സി​റ്റ് റ​ദ്ദാ​ക്കാ​മെ​ന്നും രാ​ജ്യ​ത്ത് അ​വ​രു​ടെ താ​മ​സം മൂ​ന്നു മാ​സ​ത്തേ​ക്ക് നീ​ട്ടാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫൈ​ന​ൽ എ​ക്സി​റ്റ്, റീ​എ​ൻ​ട്രി വി​സ​ക​ൾ കൈ​വ​ശ​മു​ള്ള രാ​ജ്യ​ത്തെ എ​ല്ലാ വി​ദേ​ശി​ക​ളോ​ടും കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പ് വേ​ഗ​ത്തി​ൽ അ​വ റ​ദ്ദാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


കാ​ലാ​വ​ധി ക​ഴി​യു​ന്ന വി​സ​ക്ക്​ നി​ശ്ചി​ത പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണി​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇ​ല​ക്ട്രോ​ണി​ക് വി​സ പോ​ർ​ട്ട​ൽ ലി​ങ്ക് വ​ഴി നി​ല​വി​ൽ രാ​ജ്യ​ത്ത്​ പു​റ​ത്തു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ​യോ ആ​ശ്രി​ത​രു​ടെ​യോ വി​സ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന്​ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. https://visa.mofa.gov.sa/ExtendReturnedVisa എ​ന്ന​താ​ണ്​ ലി​ങ്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsExit Visaentry visa
News Summary - exit visa-entry visa-saudi-gulf news
Next Story