Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎക്​സിറ്റ്​, റീഎൻട്രി...

എക്​സിറ്റ്​, റീഎൻട്രി വിസകൾ കാലാവധി തീരും മുമ്പ്​ റദ്ദാക്കണം

text_fields
bookmark_border
എക്​സിറ്റ്​, റീഎൻട്രി വിസകൾ കാലാവധി തീരും മുമ്പ്​ റദ്ദാക്കണം
cancel

ജിദ്ദ: എക്​സിറ്റ്​ വിസ, റീഎൻട്രി വിസ അടിച്ച്​ രാജ്യത്ത്​ കഴിയുന്ന വിദേശികൾ കാലാവധി തീരും മുമ്പ്​ വിസ റദ്ദാക്കണമെന്ന്​ പാസ്​പോർട്ട്​ ഡയക്​ടറേറ്റ്​ ആവശ്യപ്പെട്ടു.

നിയമാനുസൃത പിഴ ചുമത്താതിരിക്കാനാണ്​. കോവിഡ്​ 19 പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശയനുസരിച്ച്​ രാജ്യത്ത്​ നിന്നുള്ള എല്ലാ അന്താരാഷ്​ട്ര വിമാന സർവീസുകളും റോഡ്​, കപ്പൽ മാർഗമുള്ള യാത്രകളും നിർത്തിവെച്ചതിനെ തുടർന്നാണിതെന്നും പാസ്​പോർട്ട്​ ഡയറക്ടറേറ്റ്​ പറഞ്ഞു.

വിസ കാലാവധി​ പരിശോധിക്കലും വിസ റദ്ദ്​ ചെയ്യലും ആഭ്യന്തര വകുപ്പി​​െൻറ​ ഇലക്​ട്രോണിക്​ സേവനങ്ങളായ അബ്​ശിർ, മുഖീം എന്നിവ വഴി ഉറപ്പുവരുത്താനാകും. നിയമലംഘനത്തിനുള്ള പിഴ ഒഴിവാകാൻ എല്ലാവരും നിർബന്ധമായും നിർദേശങ്ങൾ പാലിക്കണമെന്നും പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​ പറഞ്ഞു.

Show Full Article
TAGS:gulf news Exit Visa visa Saud Arabia 
Next Story