സാഹിത്യം തോറ്റുപോകുന്ന അനുഭവ ഇടങ്ങളാണ് പ്രവാസം -ശിഹാബുദ്ദീൻ പൊയ്തുംകടവ്
text_fieldsസൗദി മലയാളി സമാജം ഒരുക്കിയ സർഗസംവാദ സദസ്സിൽ എഴുത്തുകാരൻ ശിഹാബുദ്ദീൻ
പൊയ്ത്തുംകടവ് സംസാരിക്കുന്നു
ദമ്മാം: കാലത്തിന്‍റെ ഹൃദയങ്ങളിൽ കത്തികൊണ്ട് വരഞ്ഞിടുന്ന, വാക്കുകൾകൊണ്ട് പോലും വിവരിക്കാനാവാത്ത വൈവിധ്യ അനുഭവങ്ങളുടെ ഇടമാണ് പ്രവാസമെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. സൗദി മലയാളി സമാജം ദമ്മാം ഘടകം സംഘടിപ്പിച്ച പുസ്തകോത്സവത്തോട് അനുബന്ധിച്ചുള്ള സർഗ സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം കണ്ടുപഠിക്കേണ്ട ഊഷ്മള ബന്ധങ്ങൾ കളങ്കമില്ലാതെ തുടരുന്നത് പ്രവാസത്തിലാണ്.
മറ്റുള്ളവനുവേണ്ടി ഉരുകിത്തീരുന്നവനാണ് പ്രവാസി. അപരനുവേണ്ടി സ്വയം ഉരുകാൻ മടിയില്ലാത്തവന്‍റെ പേരുകൂടിയാണ് പ്രവാസി മലയാളിയെന്നും അദ്ദേഹം പറഞ്ഞു. മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ ആമുഖപ്രഭാഷണം നടത്തി. മൻസൂർ പള്ളൂർ, പി.എ.എം. ഹാരിസ്, നജ്മുന്നിസ വെങ്കിട്ട, എഴുത്തുകാരൻ എൻ.കെ. ജയ്, ഖദീജ ഹബീബ്, ജേക്കബ് ഉതുപ്പ്, മുഷാൽ, സോഫിയ ഷാജഹാൻ, അഡ്വ. ഷഹിന, ഹമീദ് കണിച്ചാട്ടിൽ, ജലീൽ പള്ളാത്തുരുത്തി, ഷീബ സാജൻ, ഹബീബ് അമ്പാടൻ, ജയൻ തച്ചമ്പാറ, സുനിൽ, പി.ടി. അലവി, കെ.എം. ബഷീർ, ജയകുമാർ എന്നിവർ സംസാരിച്ചു.
സർഗ സന്ധ്യയിൽ ഗൗരി നന്ദ, ഫയാസ്, റഊഫ് ചാവക്കാട്, അസ്ഹർ, ഷിജില ഹമീദ്, ഹമീദ് മരക്കാശ്ശേരി, അംജദ്, ബഷീർ, കമറുദ്ദീൻ വലിയകത്ത്, സരള ജേക്കബ്, മുഷാൽ, ജിഷാദ് ജാഫർ, സുരേഷ് രാമന്തളി എന്നിവർ കവിതകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സിന്ധു ബീനു സ്വാഗതവും റഊഫ് ചാവക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

