പ്രവാസം അവസാനിപ്പിക്കുന്ന സനലിന് യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സനലിന് തമ്പാൻ നടരാജൻ നവയുഗത്തിന്റെ ഉപഹാരം കൈമാറുന്നു
ദമ്മാം: 15 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സനൽ കുമാറിന് നവയുഗം കലാ സാംസ്കാരിക വേദി ദമ്മാം മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. നവയുഗം ഓഫിസിൽ നടന്ന ചടങ്ങിൽ ദമ്മാം മേഖല പ്രസിഡന്റ് തമ്പാൻ നടരാജൻ നവയുഗത്തിന്റെ ഉപഹാരം സനലിന് കൈമാറി.
നിസാം കൊല്ലം, ഗോപകുമാർ അമ്പലപ്പുഴ, ജാബിർ മുഹമ്മദ്, കോശി തരകൻ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം വർക്കല സ്വദേശിയായ സനൽകുമാർ സ്പോൺസറുടെ കീഴിൽ പ്ലംബിങ് - ഇലക്ട്രിക് ജോലികൾ ചെയ്തുവരുകയായിരുന്നു. ദമ്മാം മേഖല കമ്മിറ്റി മെംബർ ആയിരുന്ന സനൽകുമാർ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

